ന്യൂഡല്‍ഹി: പ്രതിരോധ മേഖലയുടെ കരുത്ത് വര്‍ധിപ്പിച്ച് ഇന്ത്യ. ഇതിന്റെ ഭാഗമായി ഫ്രാന്‍സില്‍ നിന്നുള്ള രണ്ടാം ബാച്ച് റഫേല്‍ വിമാനങ്ങള്‍ കൂടി ഇന്ത്യയിലെത്തിയിരിക്കുകയാണ്. ജാംനഗർ വ്യോമ താവളത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8.14നാണ് റഫേല്‍ വിമാനങ്ങള്‍ പറന്നിറങ്ങിയത്.
വെറും 8 മണിക്കൂറുകള്‍ കൊണ്ടാണ് റഫേല്‍ വിമാനങ്ങള്‍ ഫ്രാന്‍സിന്റെ വ്യോമതാവളത്തില്‍ നിന്നും ഇന്ത്യയിലെത്തിയത്. 36 റഫേല്‍ വിമാനങ്ങള്‍ക്കാണ് ഇന്ത്യ ഫ്രാന്‍സിന് കരാര്‍ നല്‍കിയത്. ഇതില്‍ 8 എണ്ണമാണ് നിലവില്‍ വ്യോമസേനയുടെ ഭാഗമായിരിക്കുന്നത്.
റഫേലുകളുടെ വരവില്‍ വ്യോമസേനയ്ക്ക് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദനമറിയിച്ചു. വളരെ സങ്കീര്‍ണ്ണമായ ഒരു ദൗത്യമാണ് ഇന്ത്യന്‍ വ്യോമസേന വിജയകരമായി നിര്‍വഹിച്ചതെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാജ്‌നാഥ് സിംഗിന്റെ പ്രതികരണം. റഫേല്‍ വിമാനങ്ങള്‍ ജാംനഗര്‍ വ്യോമതാവളത്തില്‍ പറന്നിറങ്ങുന്നതിന്റെ വീഡിയോ പ്രതിരോധമന്ത്രിയുടെ ഓഫീസ് പങ്കുവെച്ചിട്ടുണ്ട്.
#WATCH: The second batch of #Rafale aircraft arrived in India at 8:14 pm today after flying non-stop from France.
(Video Source: Office of Defence Minister Twitter) pic.twitter.com/lklY7UGh7Z
— ANI (@ANI) November 4, 2020
Post Your Comments