കൊച്ചി: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ എം ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. എം.ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. അതേസമയം ശിവശങ്കറിന്‍റെ സ്വത്ത് സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുന്ന വേളയില്‍ ജാമ്യം നല്‍കുന്നത് തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടവരുമെന്നാണ് ഇഡിയുടെ നിലപാട്.
Read Also: ഒടുവിൽ സാലറി കട്ട് പിൻവലിച്ചു; മാറ്റിവെച്ച ലീവ് സറണ്ടര്‍ പി.എഫില്‍
അതേസമയം കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതിയായ ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ചോദ്യം ചെയ്യല് പൂര്‍ത്തിയാകാത്തതിനാല്‍ കസ്റ്റഡി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ഇഡി വീണ്ടും ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. കേസിലെ മറ്റ് പ്രതികളായ സരിത് ,സന്ദീപ്, സ്വപ്ന എന്നിവരെ ജയിലില്‍ ചോദ്യം ചെയ്യുന്നതിന് ഇഡിക്ക് കോടതി അനുമതി നല്‍കിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യുന്നതിനായി ശിവശങ്കറിനെ വീണ്ടും കസ്റ്റഡിയില്‍ കിട്ടുണമെന്നാണ് ഇഡിയുടെ ആവശ്യം.
എന്നാൽ ശിവശങ്കറിനെ കൂടാതെ മറ്റു പ്രതികളെയും ഇനിയും ചോദ്യം ചെയ്യണമെന്ന ആവശ്യം ഇഡി കോടതിയില്‍ ഉന്നയിക്കും. ഇ ഡിയുടെ കസ്റ്റഡി കാലാവധി അവസാനിച്ച ശേഷം കസ്റ്റംസും ശിവശങ്കറിനെ ചോദ്യം ചെയ്യും. വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. കള്ളപ്പണ കേസില്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി ഇന്ന പരിഗണിക്കും. ജാമ്യാപേക്ഷയെ ഇഡി കോടതിയില്‍ ശക്തമായി എതിര്‍ക്കും.
Post Your Comments