ലഖ്നൗ :പീഡനക്കേസ് പ്രതിയായ യുവാവിനെ ഇരയുടെ ബന്ധുക്കള്‍ അടിച്ചു കൊലപ്പെടുത്തി . ഉത്തര്‍പ്രദേശിലെ ബരേയ്ലിയില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം . പ്രേംപാല്‍(26) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു .
ജൂലായിലാണ് പ്രേംപാല്‍ എന്ന യുവാവ് നാല് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത് . കേസില്‍ പ്രതിയായതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് 25000 രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും പ്രതിയെ പൊലീസിന് കണ്ടെത്താനായില്ല. ഇതിനിടെയാണ് കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുക്കള്‍ പ്രേംപാലിനെ പിടികൂടി തല്ലിക്കൊന്നത്.
Post Your Comments