ദില്ലി: സ്വകാര്യസ്ഥാപനമായ ഭാരത് ബയോടെക് ഐസിഎംആറുമായി സഹകരിച്ചാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്. 2021ന്റെ രണ്ടാം പാദത്തില്‍ വാക്‌സിന്‍ ലഭ്യമാകുമെന്നായിരുന്നു ഐസിഎംആര്‍ പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ കൊവാക്‌സിന്‍ ഫെബ്രുവരിയോടെ തയ്യാറാകുമെന്ന് ഐസിഎംആര്‍ ശാസ്ത്രജ്ഞന്‍ പറഞ്ഞു. മൂന്നാംഘട്ട പരീക്ഷണം ഉടന്‍ ആരംഭിക്കുമെന്നും ഇതുവരെയുള്ള പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും സീനിയര്‍ ഐസിഎംആര്‍ ശാസ്ത്രജ്ഞന്‍ രജനീകാന്ത് വാര്‍ത്താഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
വാക്‌സിന്‍ നല്ല ഫലമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ടാസ്‌ക് ഫോഴ്‌സിലെ അംഗമാണ് രജനികാന്ത്. അതേസമയം ഭാരത് ബയോടെക് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
Post Your Comments