തിരുവനന്തപുരം : ബിനീഷ് കോടിയേരിയുടെ വീട്ടിലെ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് പത്തുമണിക്കൂര്‍ നീണ്ടു നിന്നു. രേഖകള്‍ സംബന്ധിച്ച് ഇഡിയും ബിനീഷിന്റെ കുടുംബാംഗങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായി. രേഖകളില്‍ ചിലത് ഇഡി കൊണ്ടുവന്നതാണെന്നും റെയ്ഡില്‍ കണ്ടെത്തിയത് അല്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം. അതുകൊണ്ട് മഹസറിൽ ഒപ്പിടില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്. ഇതിനെ തുടര്‍ന്ന് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ അഭിഭാഷകനെത്തി ഒപ്പിടുന്ന രേഖകള്‍ പരിശോധിച്ചു. രേഖകളില്‍ നിര്‍ബന്ധിച്ച് ഒപ്പിടുവിക്കരുതെന്ന് അഭിഭാഷകന്‍ നിലപാടെടത്തു. രേഖകള്‍ ഒപ്പിടുന്നതിനു മുമ്പ് അഭിഭാഷകനോട് സംസാരിക്കണമെന്ന് ബിനീഷിന്റെ ഭാര്യ റെനീറ്റ ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് റെയ്ഡ് പൂര്‍ത്തിയായിട്ടും ഉദ്യോഗസ്ഥര്‍ക്ക് മടങ്ങാനായില്ല. രേഖകള്‍ പുറത്തുനിന്നും കൊണ്ടുവന്നതാണന്ന് സിപിഎം ആരോപിക്കുന്നുണ്ട്.
Read Also : സ്കൂളില്‍ വച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് സർക്കാർ അധ്യാപകന്‍
ബംഗളൂര്‍ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് നിസ്സഹരിക്കുന്നുവെന്ന് ഇഡി കോടതിയില്‍ പറഞ്ഞെങ്കിലും ബിനീഷില്‍ നിന്നും നിര്‍ണ്ണായകമായ പല വിവരങ്ങളും ഇഡിക്ക് ലഭിച്ചതായി സൂചന.ബിനീഷ് അവിഹിതമായി സമ്പാദിച്ചെന്ന് കരുതുന്ന സ്വത്തുവകകള്‍ ഇഡി അറ്റാച്ച് ചെയ്യാനുള്ള സാധ്യതകള്‍ ശക്തമാണ്. ഈ സാഹചര്യത്തിലാണ് മഹസര്‍ അടക്കമുള്ളവയില്‍ ഒപ്പിടാതെ ബിനീഷിന്റെ കുടുംബം നിസ്സഹകരണം തുടരുന്നത് എന്നാണ് വിലയിരുത്തല്‍. ബിനീഷിന്റെ അവിഹിത സ്വത്തുക്കള്‍ കണ്ടുപിടിക്കുകയും അത് അറ്റാച്ച് ചെയ്യാനുള്ള നീക്കമാണ് ഇഡി നടത്തുന്നത് എന്ന സൂചനകള്‍ വെളിയില്‍ വന്നിട്ടുണ്ട്.
അവിഹിത സ്വത്ത് വകകള്‍ പിടിച്ചെടുക്കാനുള്ള ജുഡീഷ്യല്‍ പവര്‍ കൂടി ഇഡിക്ക് ഉള്ളതിനാല്‍ ബിനീഷിനു നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്ന ബിസിനസ് സ്ഥാപനങ്ങളും ഇന്നു ഇഡി പരിശോധന നടത്തിയ മരുതംകുഴിയിലെ വീടുള്‍പ്പെടെ ഇഡി അറ്റാച്ച്‌ചെയ്തേക്കും എന്ന സൂചനയാണ് ശക്തമാകുന്നത്.
ബിനീഷ് വന്‍ തോതില്‍ ലഹരി ഇടപാടിനും പണം മുടക്കിയിരുന്നെന്ന് ഇഡിയുടെ നിലപാട്. അതുകൊണ്ട് തന്നെ കണ്ടെടുക്കുന്ന വിവരങ്ങള്‍ അതിനിര്‍ണായകമാണ്. അതിനാലാണ് തിരുവനന്തപുരത്തിനപ്പുറം കണ്ണൂരിലേക്കും പരിശോധന നടത്തിയത്. ബിസിനസ് പങ്കാളിയായ അനസ് വലിയപറമ്ബത്തിന്റെ ധര്‍മടത്തെ വീട്ടിലാണ് പരിശോധന നടത്തിയത്. കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ കണ്ണൂര്‍ സെക്രട്ടറിയാണ് അനസ്. വീട്ടിനകത്തും പരിസരത്തും പരിശോധിച്ച സംഘം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയിലുള്ള രേഖകള്‍ കണ്ടെടുത്തു. ഇവ ഭാഗീകമായി കത്തിച്ചതായും സൂചനയുണ്ട്.
Post Your Comments