Latest NewsKeralaNews

കുട്ടിയുടെ അവകാശം ലംഘിക്കാന്‍ ഇ.ഡിയെ അനുവദിക്കില്ല; നാടകീയ രംഗങ്ങൾ അരങ്ങേറുന്നു

കുട്ടിയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ ഉത്തരവ് ഇന്നുതന്നെ പുറപ്പെടുവിക്കുമെന്ന് മനോജ് കുമാര്‍ പറഞ്ഞു.

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടില്‍ അത്യന്തം നാടകീയ രംഗങ്ങള്‍. ബീനീഷിന്റെ ഭാര്യയെയും മകളെയും എന്‍ഫോഴ്‌സ്‌മെന്റ് തടഞ്ഞു വച്ചിരിക്കുകയാണെന്ന് ആരോപിച്ച്‌ കുടുംബാഗംങ്ങള്‍ രംഗത്തെത്തിയതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളായത്. ബാലാവകാശ കമ്മിഷനും സ്ഥലത്തെത്തി. കുട്ടിയുടെ അവകാശങ്ങള്‍ ലംഘിക്കാന്‍ കമ്മിഷന്‍ ഒരുതരത്തിലും അനുവദിക്കില്ലെന്ന് ബാലാവകാശ കമ്മിഷന്‍ അദ്ധ്യക്ഷന്‍ കെ.വി മനോജ് കുമാര്‍ വ്യക്തമാക്കി. കമ്മിഷന്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്നും, കുട്ടിയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ ഉത്തരവ് ഇന്നുതന്നെ പുറപ്പെടുവിക്കുമെന്ന് മനോജ് കുമാര്‍ പറഞ്ഞു.

Read Also: ബ്രെഡിലൂടെ ബിയർ; കമ്പനി രൂപീകരിച്ച്‌ 23കാരന്‍

എന്നാൽ റെയ്ഡുമായി പൂര്‍ണമായും സഹകരിക്കുമെന്നും എന്നാല്‍ 24 മണിക്കൂറിലധികമായി എന്‍ഫോഴ്‌സ്‌മെന്റ് വീട്ടുതടങ്കലിലാക്കിയ ബിനീഷിന്റെ ഭാര്യയെയും കുഞ്ഞിനെയും കണ്ടതിന് ശേഷമേ മടങ്ങു എന്നും ബന്ധുകള്‍ പറഞ്ഞു. ബുധനാഴ്ച രാവിലെ പരിശോധനയ്ക്ക് എത്തിയ സംഘം വ്യാഴാഴ്ച രാവിലെയായിട്ടും ബിനീഷിന്റെ വീട്ടില്‍ നിന്ന് മടങ്ങിയിട്ടില്ല. തുടര്‍ന്ന് നടന്ന റെയ്ഡ് പത്ത് മണിക്കൂര്‍ കൊണ്ട് അവസാനിപ്പിച്ച്‌ മഹസര്‍ രേഖകള്‍ തയാറാക്കുന്ന നടപടികളിലേക്ക് കടന്നു.

എന്നാല്‍ രേഖകളില്‍ ഒപ്പുവെക്കാന്‍ ബിനീഷിന്റെ ഭാര്യ ഒരു തരത്തിലും തയാറായില്ല. ഇവിടെ നിന്ന് ക്രെഡിറ്റ്കാര്‍ഡ് കണ്ടെടുത്തുവെന്ന് പറയുന്ന രേഖയിലാണ് ഒപ്പുവെക്കാന്‍ തയാറാകാതിരിക്കുന്നത്. അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡാണിത്. ഇ.ഡി തന്നെ ഈ കാര്‍ഡ് കൊണ്ടുവരികയായിരുന്നുവെന്നാണ് ബിനീഷിന്റെ ഭാര്യ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button