ഇടുക്കി: കട്ടപ്പനയില്‍ ദളിത് പെണ്‍കുട്ടിയിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവറാണ് ജയിലിനുള്ളില്‍ തുങ്ങിമരിച്ചത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും നരിയമ്പാറ സ്വദേശിയുമായ മനു മനോജിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച പീഡനത്തിനിരയായ പെണ്‍കുട്ടി നേരത്തെ മരിച്ചിരുന്നു.
Read Also : സംസ്ഥാനത്ത് ഇന്ന് 6820 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഇക്കഴിഞ്ഞ ഒക്ടോബര്‍ 22നാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അയല്‍വാസിയും ഡിവൈഎഫ്ഐ നേതാവുമായ മനുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് കാണിച്ച് മനുവിനെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു.
ഇതിനിടയിലായിരുന്നു പെണ്‍കുട്ടിയുടെ ആത്മഹത്യാ ശ്രമം. 65 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. ഇവിടെ നിന്നും ആരോഗ്യ നില വഷളായ പെണ്‍കുട്ടിയെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Post Your Comments