ലാസ്‌വെഗാസ്: അമേരിക്കയില്‍ തെരെഞ്ഞെടുപ്പ് ഫല പ്രഖ്യാനത്തിന് മുൻപേ ജനവിധി അംഗീകരിക്കണമെന്ന് ട്രംപിനോട് എതിര്‍സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ആവശ്യപ്പെട്ടു. അതേ സമയം ഓരോ വോട്ടും എണ്ണണമെന്നാവശ്യപ്പെട്ട് ട്രംപിനെ അനുകൂലിച്ച് റിപബ്ളിക്കന്‍ പാര്‍ട്ടി അനുകൂലികള്‍ ലാസ്‌വെഗാസില്‍ പ്രകടനം നടത്തി. ഇപ്പോള്‍ നടക്കുന്ന വോട്ടെണ്ണല്‍ നിര്‍ത്തണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. എന്നാൽ നിലവില്‍ വൈറ്റ് ഹൗസിലടക്കം കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കയാണ്. മന്‍ഹട്ടനില്‍ പ്രതിഷേധിച്ച 60ഓളം പ്രതിഷേധക്കാരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
Read Also: ബ്രെഡിലൂടെ ബിയർ; കമ്പനി രൂപീകരിച്ച് 23കാരന്‍
ഔദ്യോഗിക ഫലപ്രഖ്യാപനം നീളുന്നതോടെ ഇരുവിഭാഗവും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി. അതേസമയം ഫലത്തിനെതിരെ ട്രംപ് അമേരിക്കന്‍ സുപ്രീംകോടതിയെ സമീപിച്ചു. നിലവില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയും മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റുമായ ജോ ബൈഡന്‍ 264 വോട്ട് നേടി. റിപബ്ളിക്കന്‍ സ്ഥാനാര്‍ത്ഥിയായ ട്രംപ് 214 വോട്ടുകളാണ് നേടിയിരിക്കുന്നത്. കേവലം ആറ് വോട്ടുകള്‍ നേടിയാല്‍ അമേരിക്കയുടെ 46ആമത് പ്രസിഡന്റായി ബൈഡന്‍ മാറും. അതിനിടെ ട്രംപിന്റെ നില പരുങ്ങലിലായതോടെ കഴിഞ്ഞ രണ്ട് വര്‍ഷത്തിലാദ്യമായി അമേരിക്കന്‍ ഡോളറിന്റെ മൂല്യം ഇടഞ്ഞു.
Post Your Comments