തിരുവല്ല: ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്തും ബിഷപ്പ് കെ.പി. യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ്. ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്ന് 55 ലക്ഷം രൂപ സംഘം പിടിച്ചെടുത്തു. വ്യാഴാഴ്ച രാവിലെയാണ് തിരുവല്ലയിലെ ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് പരിശോധന ആരംഭിച്ചത്. 100 ഓളം വാഹനങ്ങളിലായാണ് സംഘം തിരുവല്ലയിലെത്തിയത്.
സ്ഥാപനങ്ങളിലെ സെക്യൂരിറ്റിക്കാരടക്കം ജീവനക്കാരുടെയെല്ലാം മൊബൈല്‍ ഫോണുകള്‍ സംഘം പിടിച്ചുവാങ്ങിയ ശേഷമാണ് റെയ്ഡ് തുടങ്ങിയത്. യോഹന്നാനും അദ്ദേഹം നേതൃത്വം നല്കുന്ന ബിലീവേഴ്‌സ് ചര്‍ച്ച്, ഗോസ്പല്‍ ഫോര്‍ ഏഷ്യ ട്രസ്റ്റും വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ച് വിദേശരാജ്യങ്ങളില്‍നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നുവെന്ന് നേരത്തേ പരാതി ഉണ്ടായിരുന്നു.
read also: കെപി യോഹന്നാന്റെ ബിലീവേഴ്‌സ് ചർച്ച് സ്ഥാപനങ്ങളിൽ റെയ്ഡ്
ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരും ബുധനാഴ്ച രാത്രിയോടെ കോട്ടയത്തെത്തി റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്.വിദേശ രാജ്യങ്ങളില്‍ നിന്ന് ചാരിറ്റി പ്രവറത്തനങ്ങള്‍ക്കായി സ്വീകരിച്ച സംഭാവന വകമാറ്റി ചെലവഴിച്ചുവെന്നാരോപിച്ച് ചില രാജ്യങ്ങളില്‍ കേസുണ്ടായിരുന്നു.
Post Your Comments