![](/wp-content/uploads/2020/11/kp-yohannan.jpg)
ബിലീവേഴ്സ് ചർച്ചിൽ റെയ്ഡ്. ബിഷപ്പ് കെ പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്. ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. കെ.പി. യോഹന്നാനും അദ്ദേഹം നേതൃത്വം നല്‍കുന്ന ബിലീവേഴ്‌സ് ചര്‍ച്ചും ചട്ടങ്ങള്‍ കാറ്റില്‍പറത്തി വിദേശഫണ്ട് കൈപ്പറ്റുന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആദായ നികുതി വകുപ്പ് തെരച്ചില്‍ നടത്തുന്നത്.
read also: അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കെ.പി. യോഹന്നാന്റെ ബിലീവേഴ്സ് ചര്‍ച്ചും ഗോസ്പല്‍ ഫോര്‍ ഏഷ്യ ട്രസ്റ്റും വിദേശനാണയ വിനിമയച്ചട്ടം ലഘിച്ച് വിദേശ രാജ്യങ്ങളില്‍ നിന്ന് വന്‍തോതില്‍ ഭൂമിയും സംഭാവനയും സ്വീകരിക്കുന്നതായും ഭൂമിയും വിദ്യാഭ്യാസ സ്ഥാപനങ്ങളും വാങ്ങിച്ചു കൂട്ടിയെന്നതാണ് പരാതി. ഇന്ന് രാവിലെയാണ് തിരുവല്ലയിലെ ബിലീവേഴ്‌സ് ചർച്ച് സ്ഥാപനങ്ങളിൽ റെയ്ഡ് ആരംഭിച്ചത്.
മറ്റ് സംസ്ഥാനങ്ങളിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും റെയ്ഡ് നടത്തുന്ന സംഘത്തിൽ ഉൾപ്പെടുന്നു.ബിലീവേഴ്സ് ചര്‍ച്ചിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 10,000 ഏക്കര്‍ ഭൂമിയുണ്ടെന്നാണ് കണക്കാക്കുന്നത്. ഗോസ്പല്‍ ഫോര്‍ ഏഷ്യക്ക് 7000 ഏക്കര്‍ ഭൂമിയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിന് പുറമേ യോഹന്നാന്‍ സ്വന്തമായി സുവിശേഷ റേഡിയോയും ടെലിവിഷന്‍ ചാനലും നടത്തിവരുന്നുണ്ട്.
Post Your Comments