തിരുവനന്തപുരം: മയക്കുമരുന്ന് കേസില്‍ പ്രതിയായ ബിനീഷ് കോടിയേരിയുടെ പങ്ക് നിലനില്‍കുന്ന സാഹചര്യത്തിലും കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനം ഒഴിയേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി. എന്നാൽ കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനിന്നേക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള .
കോടിയേരി അവധിയില്‍ പ്രവേശിക്കേണ്ട കാര്യം പാര്‍ട്ടിയുടെ പരിഗണനയില്‍ ഇല്ല. ബിനീഷിനെതിരായ കേസിന്റെ പേരില്‍ കോടിയേരിയ്ക്ക് എതിരെ നടക്കുന്ന പ്രചാരണങ്ങളെ രാഷ്ട്രീയമായി ചെറുക്കാനാണ് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ തീരുമാനമെന്നും എസ് രാമചന്ദ്രന്‍ പിള്ള ചൂണ്ടികാട്ടി. തദ്ദേശ തെരഞ്ഞെടുപ്പ് വരാനിരിക്കെ ബിനീഷിനെതിരെ ദിനംപ്രതി ആരോപണങ്ങള്‍ ഉയരുന്നത് പാര്‍ട്ടിയെ വെട്ടിലാക്കുന്നു. പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ തന്നെ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായതോടെ സിപിഎം പ്രതിരോധത്തിലായിരിക്കുകയാണ്.
Read Also: ട്രഷറി തട്ടിപ്പ്: പ്രതി എംആര്‍ ബിജുലാലിന് ജാമ്യം; പോലീസ് വീഴ്ചയെന്ന് ആരോപണം
അതെസമയം, തിരുവനന്തപുരത്ത് കോടിയേരിയുടെ വീടും ബിനീഷുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ അടക്കം ആറിടങ്ങൾ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സംഘം പരിശോധന നടത്തുകയാണ്. ബിനീഷിന്റെ സാമ്പത്തിക ഇടപാടുകള്‍ അടക്കം വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന നടക്കുന്നത്.
Post Your Comments