ന്യൂഡല്‍ഹി: ഫ്രാന്‍സില്‍നിന്നും രണ്ടാം ബാച്ച് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലെത്തി. ഫ്രാന്‍സില്‍നിന്നും നിര്‍ത്താതെ പറന്നാണ് വിമാനങ്ങള്‍ ഇന്ത്യയില്‍ പറന്നിറങ്ങിയത്. ബുധനാഴ്ച രാത്രി 8.14ന് വിമാനങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ ഇറങ്ങിയതായി വ്യോമ സേന ട്വീറ്റ് ചെയ്തു.
അഞ്ച് ജെറ്റുകളുടെ ആദ്യ ബാച്ച് കഴിഞ്ഞ ജൂലൈ 29 നാണ് ഇന്ത്യയിലെത്തിയത്. ഫ്രാന്‍സില്‍നിന്നും 36 ജെറ്റുകളാണ് ഇന്ത്യ വാങ്ങുന്നത്. 2023 എല്ലാ വിമാനങ്ങളും ഫ്രാന്‍സില്‍നിന്നും ലഭിക്കുമെന്ന് വ്യോമസേന പറയുന്നു.
ആദ്യ ബാച്ച് വിമാനങ്ങള്‍ അന്ന് അബുദാബിക്ക് സമീപമുള്ള അല്‍ ദാഫ്ര എയര്‍ബേസില്‍ നിര്‍ത്തിയശേഷമാണ് ഇന്ത്യയില്‍ എത്തിച്ചത്. സെപ്റ്റംബര്‍ 10ന് ഇവ ഔദ്യോഗികമായി സേനയുടെ ഭാഗമായി.
Post Your Comments