ന്യൂഡല്‍ഹി: പരിഷ്കരിച്ച പിനാക റോക്കറ്റ് സംവിധാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. പ്രമുഖ പൊതുമേഖല ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിസൈലിന് 90 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള ലക്ഷ്യം വരെ തകര്‍ക്കാന്‍ സാധിക്കും. അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഉടന്‍ തന്നെ പരിഷ്കരിച്ച പിനാക റോക്കറ്റുകള്‍ ഇന്ത്യന്‍ കരസേനയുടെ ഭാഗമാകും.
Read Also : ഏകദിന റാങ്കിങ് പട്ടിക പുറത്ത് വിട്ട് ഐ സി സി
ഒരേ സമയം ആറ് പിനാക റോക്കറ്റുകള്‍ വരെ വിക്ഷേപിക്കാനുള്ള സംവിധാനമാണ് ഡിആര്‍ഡിഒ വികസിപ്പിച്ചത്. ഒഡീഷ തീരത്തെ ചന്ദിപൂരിലെ സംയോജിത പരീക്ഷണ കേന്ദ്രത്തില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്.
നിലവില്‍ ഉപയോഗത്തിലുള്ള എംകെ-1 ശ്രേണിയിലുള്ള റോക്കറ്റുകള്‍ക്ക് പകരമാണ് ഭാവിയില്‍ ഇത് ഉപയോഗിക്കുക. നിലവിലുള്ള റോക്കറ്റുകള്‍ക്ക് 36 കിലോമീറ്റര്‍ വരെ മാത്രമാണ് ദൂരപരിധി. പരീക്ഷണം വിജയകരമായിരുന്നുവെന്ന് ഡിആര്‍ഡിഒ അറിയിച്ചു.
#WATCH: An advanced version of the DRDO-developed Pinaka today successfully flight tested from Integrated Test Range, Chandipur off the coast of Odisha. A total of 6 rockets were launched in series and all the tests met complete mission objectives. pic.twitter.com/CoBfx1y8As
— ANI (@ANI) November 4, 2020
Post Your Comments