ന്യൂഡല്‍ഹി: ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ യു.എസ് തെരഞ്ഞെടുപ്പ് ഫലം എന്തായിരിക്കുമെന്ന് ആകാംക്ഷയിലാണ്. ഇനി പ്രസിഡന്റാകുക ട്രംപോ ബൈഡനോ … ഏതാനു മണിക്കൂറുകള്‍ക്കുള്ളില്‍ ഇക്കാര്യം അറിയുകയും ചെയ്യാം. അതേസമയം അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഫലം എന്ത് തന്നെ ആയാലും അത് യുഎസ്-ഇന്ത്യ ബന്ധത്തെ ബാധിക്കില്ലെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശ്രിംഗ്ല വ്യക്തമാക്കി. ഇന്ത്യയും അമേരിക്കയും തമ്മിലുളളത് ഉഭയകക്ഷി ബന്ധം ആണെന്നും പ്രസിഡണ്ട് മാറുന്നത് ബന്ധത്തെ ബാധിക്കില്ലെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.
ഇന്ത്യയുടെ അമേരിക്കയും തമ്മിലുളള ശക്തമായ നയതന്ത്ര പങ്കാളിത്ത ബന്ധത്തിനെ വളരെ വലിയ വില കല്‍പ്പിക്കുന്നു എന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇത് ജോ ബൈഡന്റെ കാര്യത്തിലും ഡൊണാള്‍ഡ് ട്രംപിന്റെ കാര്യത്തിലും ഒരുപോലെ ആണെന്നും ഹര്‍ഷ് ശ്രിംഗ്ല പറഞ്ഞു.
ഇന്ത്യയും അമേരിക്കയും തമ്മിലുളള ബന്ധത്തിന്റെ അടിസ്ഥാനം ഉഭയകക്ഷി പിന്തുണയാണ്. അത് കോണ്‍ഗ്രസിലും പൊതുവെയും കാണാവുന്നതാണ്. അമേരിക്കയുമായി നല്ല ബന്ധം രൂപപ്പെടുത്താന്‍ നമുക്ക് സാധിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം. കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിക്കുന്ന തരത്തിലുളള ശക്തവും ബഹുമുഖവുമായിട്ടുളള ഒരു ബന്ധമാണ് ഇരുരാജ്യങ്ങള്‍ക്കും ഇടയിലെന്നും ഹര്‍ഷ് ശ്രിംഗ്ള വ്യക്തമാക്കി. ഡിഡബ്ല്യൂ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
Post Your Comments