Latest NewsNewsInternational

യുഎസില്‍ ട്രംപോ ബൈഡനോ ആര് അധികാരത്തില്‍ വന്നാലും ഇന്ത്യയെ ബാധിയ്ക്കില്ല… ട്രംപിന്റെ പരാജയം ഇന്ത്യയെ ബാധിയ്ക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതം… തീവ്രവാദവും ചൈനയും …. പോരാട്ടങ്ങള്‍ക്കായി ബൈഡന്‍-നരേന്ദ്രമോദി കൂട്ടുകെട്ടുതന്നെ പ്രധാനം

വാഷിംഗ്ടണ്‍: യുഎസില്‍ ട്രംപോ ബൈഡനോ ആര് അധികാരത്തില്‍ വന്നാലും ഇന്ത്യയെ ബാധിയ്ക്കില്ല., ട്രംപിന്റെ പരാജയം ഇന്ത്യയെ ബാധിയ്ക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതതമാണ്. തീവ്രവാദത്തിനെതിരായ പോരാട്ടങ്ങള്‍ക്കും ചൈനയ്‌ക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്കും യുഎസ്-ഇന്ത്യ കൂട്ടുകെട്ടുതന്നെ പ്രധാനം. അതേസമയം, അമേരിക്കയില്‍ ആര് അധികാരത്തില്‍ വരുന്നതാണ് ഇന്ത്യക്ക് ഗുണകരം.

Read Also : പശ്ചിമബംഗാളില്‍ നിന്നും മമതയെ തുടച്ചു നീക്കാന്‍ പുതിയ രാഷ്ട്രീയതന്ത്രങ്ങളുമായി അമിത് ഷാ

ജോ ബൈഡനെയും ഡെമോക്രാറ്റിക് പാര്‍ട്ടിയെയും കുറിച്ച് വലിയ തെറ്റിദ്ധാരണ തന്നെ ഇപ്പോള്‍ ഇന്ത്യയിലുണ്ട്. ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധം കണ്ടിട്ടാണ് പലരും ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. എന്നാല്‍ ബൈഡന്‍ പ്രസിഡന്റാവുന്നത് ഇന്ത്യക്ക് ഗുണം മാത്രമുണ്ടാക്കുന്ന കാര്യമാണ്. യുഎസ്സില്‍ എന്ത് ഭരണമാറ്റമുണ്ടായാലും അത് ഇന്ത്യയെ ബാധിക്കാറില്ല. മോദി സര്‍ക്കാരിനും ഇത് നന്നായി അറിയാം. ഇന്ത്യയും യുഎസ്സും തമ്മില്‍ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തില്‍ ഒരു പ്രശ്നവും ഉണ്ടാവില്ല.

റിപബ്ലിക്കന്‍ പാര്‍ട്ടിയായാലും ഡെമോക്രാറ്റിക് പാര്‍ട്ടിയായാലും ഇന്തോ-പസഫിക് മേഖലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയുടെ സഹകരണം ആവശ്യമാണെന്ന് നന്നായി അറിയാവുന്നവരാണ്. ഇവിടെയാണ് ചൈന തങ്ങളുടെ സാമ്പത്തികമായ കരുത്തും പ്രതിരോധ ശക്തിയും വര്‍ധിപ്പിച്ച് വരുന്നത്. ചൈനയെ നേരിടാന്‍ ഏറ്റവും നല്ല മാര്‍ഗം ഇന്ത്യയെ ശക്തിപ്പെടുത്തലാണെന്ന് യുഎസ്സിന് നന്നായി അറിയാം. ഇത് ബൈഡന്‍ വന്നാല്‍ കരുത്തുറ്റതാവും. ബില്‍ ക്ലിന്റന്റെ കാലം മുതല്‍ ഇന്ത്യയുമായുള്ള യുഎസ്സിന്റെ ബന്ധം മെച്ചപ്പെട്ട് വരുന്നതാണ്.

ഇന്ത്യ-യുഎസ് ആണവക്കരാറിന് പോലും ജോര്‍ജ് ബുഷ് തയ്യാറായത് ചൈനയെ നേരിടാന്‍ വേണ്ടിയാണ്. ഇന്ത്യയും യുഎസും പൊതുതാല്‍പര്യങ്ങളുടെ പുറത്താണ് ഇപ്പോള്‍ ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നത്. അത് ഏത് പാര്‍ട്ടി അധികാരത്തില്‍ വന്നാലും മാറില്ല. യുഎസ്സുമായുള്ള പ്രതിരോധ സഹകരണം മോദി കൊണ്ടുവന്നതാണ്. ഇത് ചൈനയെ പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ചൈനയെ നേരിടാന്‍ യുഎസ്സിനെ പോലൊരു സൂപ്പര്‍ ശക്തിയെ ഇന്ത്യ ഒപ്പം കൂട്ടുന്നത് വലിയ നേട്ടമാണ്. മോദിയും മന്‍മോഹന്‍ സിംഗും നേരത്തെ തന്നെ ചൈനയുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഒന്നും വിജയമായില്ല. അതുകൊണ്ടാണ് യുഎസ്സുമായി ഇന്ത്യ അടുത്തത്.

ബൈഡന്‍ വരുന്നത് വാണിജ്യ ബന്ധം ശക്തമാക്കാന്‍ ഇന്ത്യയെ സഹായിക്കും. ട്രംപിനെ പോലെ ബൈഡന്‍ ബിസിനസുകാരനല്ല, ദീര്‍ഘകാല പരിചയമുള്ള രാഷ്ട്രീയക്കാരനാണ്. ഇത് ഉറപ്പായും വാണിജ്യ മേഖലയില്‍ ഇന്ത്യയെ സഹായിക്കും. കുടിയേറ്റവും എച്ച്1ബി വിസ സംബന്ധിച്ചുള്ള കാര്യങ്ങളും എളുപ്പമാകും. ഇന്ത്യയിലെയും യുഎസ്സിലെയും ടെക് കമ്ബനികള്‍ക്ക് ബൈഡന്‍ വരുന്നത് വലിയ ആശ്വാസമാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button