ഇസ്ലാമാബാദ്: ചൈനയ്ക്ക് വേണ്ടി സാമ്പത്തിക ഇടനാഴി(സിപിഇസി)യിലാണ് പാകിസ്താന് വലിയ രീതിയില്‍ പന്നി വ്യാപാരം ആരംഭിച്ചിരിക്കുന്നത്.പാകിസ്താന്റെ വ്യാപാര മേഖല ചൈനീസ് ഉത്പ്പന്നങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. ചൈനീസ് ബാങ്കുകളും പാക് മണ്ണിൽ പിടിമുറുക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ ഇന്ത്യയെ നേരിടുക എന്ന ഒരേയൊരു ലക്ഷ്യം മാത്രം മനസിൽ സൂക്ഷിക്കുന്ന പാകിസ്താന് ചൈനയുടെ നീക്കങ്ങൾ സമീപ ഭാവിയിൽ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ഇക്കാര്യം മനസിലാക്കിയ പാക് അധീന കശ്മീരിലെ ജനങ്ങൾ ഇമ്രാൻ ഖാൻ സർക്കാരിനെതിരെ പരസ്യമായി തെരുവിലിറങ്ങുന്നത് പതിവു കാഴ്ചയായി മാറിയിരിക്കുകയാണ്.
പാകിസ്താന് ചൈനയുമായി ബന്ധം പുലർത്താൻ പാക് അധീന കശ്മീർ ആവശ്യമാണ്. അതിനാലാണ് പാക് അധീന കശ്മീരിൽ ചൈനയ്ക്ക് ഇടപെടലുകൾ നടത്താൻ പാകിസ്താൻ വഴിയൊരുക്കുന്നത്. കേന്ദ്രസർക്കാർ കശ്മീരിന് അമിതാധികാരം നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ പാകിസ്താൻ പ്രതിരോധത്തിലായിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മിൽ നിലനിൽക്കുന്ന തർക്കത്തിന്റെ കാരണം ജമ്മു കശ്മീരാണെന്ന് വരുത്തിത്തീർക്കാനുള്ള നീക്കത്തെയാണ് മോദി സർക്കാർ തകർത്തത്. നിലവിൽ പാക് അധീന കശ്മീർ തിരിച്ചുപിടിക്കാൻ ഇന്ത്യ ശ്രമിക്കുമെന്ന് ഉറപ്പായതോടെയാണ് പാകിസ്താൻ ചൈനയുമായി അടുത്തിരിക്കുന്നത്.
Post Your Comments