Latest NewsNattuvarthaNewsEntertainment

ബിനീഷ് കോടിയേരിയുടെ ലഹരി വിവാദം; അമ്മയിൽ ഭിന്നതകളില്ല, ഒരു ഇടതുപക്ഷ എം.എൽ.എമാരും ഇടപെട്ടിട്ടില്ല, പ്രസിഡന്റ് ഷൂട്ടിലെന്ന് ഇടവേള ബാബു

പ്രസിഡന്റിന്റെ തിരക്കുകൾ കഴിയുന്ന ഉടൻ എക്സിക്യൂട്ടിവ് കമ്മിറ്റി ചേരും.’–ഇടവേള

ലഹരി വിവാദം പുകയുമ്പോൾ ബിനീഷ് കോടിയേരി വിഷയത്തിൽ താരസംഘടന അമ്മയിൽ യാതൊരു വിധ ഭിന്നതകളുമില്ലെന്ന് ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയും നടനുമായ ഇടവേള ബാബു. എക്സിക്യൂട്ടിവ് കമ്മിറ്റി ചേർന്ന് തീരുമാനം ഉടൻ അറിയിക്കുമെന്നും ഇടവേള പറഞ്ഞു

ഇപ്പോൾ ‘പ്രസിഡന്റ് ഷൂട്ടിലാണ്. അവിടെ കോവിഡ് പ്രോട്ടോക്കോള്‍ ക്യത്യമായി പാലിക്കുന്നതിനാൽ അതു കഴിഞ്ഞു മാത്രമാണ് അദ്ദേഹം ഫ്രീ ആകുക. ഒരു എംഎൽഎമാരും ഈ വിഷയവുമായി ബന്ധപ്പെട്ട് ഇതുവരെ വിളിച്ചിട്ടില്ല. പ്രസിഡന്റിന്റെ തിരക്കുകൾ കഴിയുന്ന ഉടൻ എക്സിക്യൂട്ടിവ് കമ്മിറ്റി ചേരും.’–ഇടവേള ബാബു .

എന്നാൽ 2009 മുതല്‍ അമ്മയുടെ ആജീവനാന്ത മെമ്പര്‍ഷിപ്പ് ഉള്ള അംഗമാണ് ബിനീഷ് കോടിയേരി. അമ്മയുടെ സെലിബ്രിറ്റി ക്രിക്കറ്റ് ടീമിലും ബിനീഷ് കോടിയേരി ഉണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button