ഖേത്രി: രാജ്യത്തെ കാർഷിക അഭിവൃദ്ധിക്ക് പിന്തുണയുമായി ഇസ്രായേൽ. അസം കാര്‍ഷിക മേഖലയെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ഇസ്രായേലിന്റെ പിന്തുണയോടെ നിര്‍മിക്കാനിരിക്കുന്ന സെന്റര്‍ ഓഫ് എക്സ്സെലെന്‍സ് ഫോര്‍ വെജിറ്റബിള്‍സ് പ്രൊട്ടക്ടഡ് കള്‍ട്ടിവേഷന് തറക്കല്ലിട്ടു. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളാണ് ഗുവാഹട്ടിയിലുള്ള ഖേത്രിയില്‍ വെച്ച് തറക്കല്ലിടല്‍ ചടങ്ങ് നിര്‍വഹിച്ചത്.
എന്നാൽ 10 കോടി രൂപയുടെ പദ്ധതിയാണ് ഇന്‍ഡോ-ഇസ്രായേലി സെന്റര്‍ ഓഫ് എക്സ്സെലെന്‍സ് ഫോര്‍ വെജിറ്റബിള്‍സ് പ്രൊട്ടക്ടഡ് കള്‍ട്ടിവേഷന്‍. ചടങ്ങില്‍ ഇന്ത്യയിലെ ഇസ്രായേല്‍ അംബാസിഡറായ റോണ്‍ മാല്‍കയും പങ്കെടുത്തിരുന്നു. അസം കാര്‍ഷിക മേഖലയില്‍ ഇസ്രായേലിന്റെ പുത്തന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
അതേസമയം, ഇന്ത്യയും ഇസ്രായേലുമായി വളരെയടുത്ത ബന്ധമാണ് കാത്തുസൂക്ഷിക്കുന്നതെന്ന് തറക്കല്ലിടല്‍ ചടങ്ങിനു ശേഷം റോണ്‍ മാല്‍ക പറഞ്ഞു. ദീര്‍ഘകാലമായി നീണ്ടുനില്‍ക്കുന്ന സൗഹൃദം കോവിഡ് മഹാമാരിക്കെതിരെ ഒരുമിച്ച് പൊരുതുന്നതിലേക്കാണ് ഇരുരാജ്യങ്ങളെയും എത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments