Latest NewsKeralaNews

യാതൊരു ബുദ്ധിമുട്ടും നേരിടാതെ ഒരു മിനിറ്റിനുള്ളില്‍ പരിശോധനാ ഫലം ;  കോവിഡ് ടെസ്റ്റില്‍ വഴിത്തിരിവാകാന്‍ പുത്തന്‍ സാങ്കേതിക വിദ്യയുമായി ഇന്ത്യ-ഇസ്രയേല്‍ റാപ്പിഡ് കിറ്റ്

ന്യൂഡല്‍ഹി : കോവിഡ് കണ്ടെത്തുന്നതിന് പുത്തന്‍ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന്റെ ചര്‍ച്ചയിലാണ് ഇന്ത്യയും ഇസ്രയേലും. ഇരു രാജ്യങ്ങളും സംയുക്തമായി തയ്യാറാക്കുന്ന റാപ്പിഡ് കിറ്റ് നിലവില്‍ ലഭ്യമായിട്ടുള്ളതില്‍ വച്ച് ഏറ്റവും ലളിതവും ദ്രുതഗതിയില്‍ കൃത്യമായ ഫലം ലഭ്യമാക്കുന്നതുമായ സാങ്കേതികവിദ്യയാണ്. ഒരു മിനിറ്റിനുള്ളിലാണ് പരിശോധനാ ഫലം ലഭിക്കുക. ദ ഡിഫെന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഡയറക്ടറേറ്റ് ഒഫ് ഇസ്രയേല്‍, ദ ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍, കൗണ്‍സില്‍ ഒഫ് സയന്റഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ച് എന്നിവ സംയുക്തമായാണ് കോവിഡ് പരിശോധനയ്ക്കുള്ള റാപ്പിഡ് കിറ്റ് വികസിപ്പിക്കുന്നത്.

ഈ പുത്തന്‍ സാങ്കേതിക വിദ്യ പുറത്തിറങ്ങിയാല്‍ കോവിഡ് ടെസ്റ്റിന് വരുന്ന വ്യക്തി ഒരു ട്യൂബിലേക്ക് ഊതിയാല്‍ മാത്രം മതി. അതിനാല്‍ തന്നെ യാതോരു ബുദ്ധിമുട്ടും കോവിഡ് പരിശോധനയ്ക്ക് എത്തുന്ന വ്യക്തിക്ക് ഉണ്ടാകുന്നില്ല. ശാസ്ത്ര ലോകത്തെ പുത്തന്‍ വഴിത്തിരിവാകും ഈ പരിക്ഷണം എന്നാണ് വിലയിരുത്തപ്പെടുന്നത്. വരുന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ പരിശോധനാ കിറ്റ് തയാറാകുമെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ റോണ്‍ മാല്‍ക പറഞ്ഞു.

ഇന്ത്യന്‍, ഇസ്രയേലി ശാസ്ത്രജ്ഞര്‍ സംയുക്തമായാണ് ഈ കിറ്റ് വികസിപ്പിക്കുന്നത്. കോവിഡ് പോരാട്ടത്തില്‍ ഈ പരിശോധനാ സംവിധാനം വഴിത്തിരിവാകുമെന്നാണ് കരുതുന്നത്. വരുന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ പരിശോധനാ കിറ്റ് തയാറാകുമെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ റോണ്‍ മാല്‍ക പറഞ്ഞു. ഈ റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ നിര്‍മാണകേന്ദ്രം ഇന്ത്യയാകണമെന്നാണ് ഇസ്രയേല്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ – ഇസ്രയേലി ശാസ്ത്രജ്ഞര്‍ സംയുക്തമായി കോവിഡ് പരിശോധനാ കിറ്റിനായി ബ്രീത്ത് അനലൈസര്‍, വോയ്‌സ് ടെസ്റ്റ്, ഉമിനീരില്‍ നിന്നും കോവിഡ് കണ്ടെത്തുന്ന ഐസോതെര്‍മല്‍ ടെസ്റ്റ്, പോളി അമിനോ ആസിഡ് ടെസ്റ്റ് എന്നിങ്ങനെ നാല് തരം സാങ്കേതികവിദ്യകള്‍ വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിനായി ഇന്ത്യയില്‍ നിന്നും വന്‍ തോതില്‍ സാമ്പിളുകള്‍ ശേഖരിച്ച് ഗവേഷകര്‍ പരീക്ഷണങ്ങള്‍ നടത്തി വരികയാണെന്നും മാല്‍ക വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button