പറവൂർ: ഗായകന്‍ വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നെന്ന് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്‍ക്കും സാരമായി പരിക്ക് പറ്റിയിട്ടില്ല. ഇന്നലെ (നവംബർ-2) രാത്രി 11.30ഓടെ ദേശീയ പാതയിലെ തുറവൂര്‍ ജംഗ്ഷനടുത്ത് വെച്ചായിരുന്നു അപകടം.
Read Also: നടുറോഡില്‍ പ്രസവവേദന; പൂര്‍ണ ഗര്‍ഭിണിക്ക് തുണയായത് യുവാവും സുഹൃത്തുക്കളും
തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് സുഹൃത്തുമായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പോകുന്ന വഴിയില്‍ കിഴക്ക് നിന്നും റോഡ് മുറിച്ച് കടക്കുകയായിരുന്ന മറ്റൊരു കാറില്‍ വിജയിയുടെ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഇരുകാറുകളുടെയും മുന്‍ ഭാഗം തകര്‍ന്നു.
Post Your Comments