കൊല്ലം: കൊല്ലത്ത് നടുറോഡില്‍ പ്രസവവേദനയില്‍ പിടിഞ്ഞ പൂര്‍ണ ഗര്‍ഭിണിക്ക് തുണയായത് യുവാവും സുഹൃത്തുക്കളും. ചവറ സ്വദേശിനിയായ യുവതിക്കാണ് ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്ക് പോകുംവഴി വേദന കഠിനമായത്. എന്നാൽ ഒടുവില്‍ യുവാക്കളെത്തിയ വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്ക് പോകുംവഴി യുവതി കുഞ്ഞിന് ജന്മം നല്‍കി.
Read Also: ‘സവർണ സംവരണം ഒരു സംഘപരിവാർ അജണ്ട’; മുഖ്യമന്ത്രിയോട് ചന്ദ്രശേഖർ ആസാദ്
ഓട്ടോയില്‍ യുവതിയെ കൊല്ലം ഗവണ്‍മെന്‍റ് വിക്ടോറിയ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് വേദന കലശലായത്. ഓട്ടോ ഡ്രൈവര്‍ റോഡില്‍ ഇറങ്ങി പല വാഹനയാത്രക്കാരോടും സഹായമഭ്യര്‍ത്ഥിച്ചെങ്കിലും ആരും സഹായത്തിനെത്തിയില്ല. ഇതിനിടയിലാണ് ആ വഴി വന്ന ക്ലാപ്പന സ്വദേശി കമാല്‍ ആര്‍ ദേവും സുഹൃത്തുക്കളും യുവതിയെ തങ്ങളുടെ കാറില്‍ കയറ്റി ആശുപത്രിയിലേക്ക് എത്തിക്കാന്‍ തയ്യാറായത്. എന്നാല്‍ കാറില്‍ വെച്ച് തന്നെ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. കുഞ്ഞും അമ്മയും ആരോഗ്യം വീണ്ടെടുക്കുന്നുവെന്നും ഇരുവര്‍ക്കും മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
Post Your Comments