തിരുവനന്തപുരം : കേരളജനത പ്രളയാനന്തര പ്രതിസന്ധിയില്‍ നിന്നും കര കയറാന്‍ വഴികള്‍ തേടുമ്പോള്‍ സെക്രട്ടറിയേറ്റിലേക്ക് 35 പുതിയ ഏസി വാങ്ങുവാന്‍ ഉത്തരവിറങ്ങി. 24.51 ലക്ഷം രൂപ ചിലവഴിച്ചാണ് സെക്രട്ടറിയേറ്റിലെ വിവിധ തസ്തികകളിലേക്കായി എസി വാങ്ങിക്കൂട്ടുന്നത്.
ദുരിത ബാധിതരില്‍ പലര്‍ക്കും പ്രഥമ ഘട്ടമായി പ്രഖ്യാപിച്ച നഷ്ടപരിഹാര തുകകള്‍ പോലും ഇതുവരെ ലഭിച്ചിട്ടില്ല. പ്രളയത്തിന് ശേഷം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് സര്‍ക്കാര്‍ ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇതിനിടയിലാണ് സെക്രട്ടറിയേറ്റില്‍ 35 പുതിയ എസി വാങ്ങി കൊണ്ടുള്ള അധിക ചിലവ്.
എസി വാങ്ങാന്‍ ചൊവ്വാഴ്ച്ച പ്രിന്‍സിപ്പല്‍ സെക്രട്ടറി ഭരണാനുമതി നല്‍കി. ഒരു എസിക്ക് എഴുപതിനായിരത്തിലേറെ വില വരും. പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ വിഭാഗത്തിനാണ് ചുമതല. സെക്രട്ടറിയേറ്റ് അനെക്‌സിലെ രണ്ടു മന്ത്രിമാരുടെ ഓഫീസും ഹെല്‍ത്ത് ക്ലബും മോടി പിടിപ്പിക്കാന്‍ നാലരലക്ഷം രൂപ അനുവദിച്ചതും നേരത്തെ വിവാദമായിരുന്നു. ചീഫ് സെക്രട്ടറിയുടെയും മറ്റു സെക്രട്ടറിമാരുടെയും ചായസത്കാരങ്ങള്‍ക്കും ലക്ഷങ്ങളാണ് പൊടിയുന്നത്.
Post Your Comments