തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ മൃതദേഹവുമായി പ്രതിഷേധം. ആരോഗ്യ വകുപ്പില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായി ജോലി ചെയ്തു വരവേ ആത്മഹത്യ ചെയ്ത തൃക്കരിപ്പൂർ സ്വദേശി ജഗദീശന്റെ മൃതദേഹവും വഹിച്ചായിരുന്നു പ്രതിഷേധം.കഴിഞ്ഞ ദിവസമായിരുന്നു ജഗദീശൻ തിരുവനന്തപുരത്തെ ഒരു ലോഡ്‌ജിൽ ആത്മഹത്യ ചെയ്തത്.താൽക്കാലിക ജീവനക്കാരനായിരുന്നതിനാൽ ആറുമാസം മുൻപ് ഇദ്ദേഹത്തെ പിരിച്ചു വിട്ടിരുന്നു.
പിരിച്ചു വിടുന്നതിനു മുൻപ് 13 മാസത്തെ ശമ്പള കുടിശിക സർക്കാർ നൽകാതിരുന്നതാണ് ആത്മഹത്യക്ക് കാരണം എന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ശമ്പള കുടിശിക ലഭിക്കുന്നതിനായി ജഗദീശനും മറ്റു പിരിച്ച്ചു വിടപ്പെട്ട ഉദ്യോഗസ്ഥരും ആരോഗ്യമന്ത്രിയേയും മറ്റ് ഉദ്യോഗസ്ഥരേയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ശമ്പള കുടിശിക ചോദിച്ചപ്പോൾ മന്ത്രിയുടെ ഭാഗത്തു നിന്ന് പോലും മോശമായ സമീപനമാണ് ഉണ്ടായതെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. സർക്കാർ സാമൂഹിക ക്ഷേമ പെൻഷൻ വരെ കൊടുത്തിട്ടും തങ്ങളെ പരിഗണിച്ചില്ലെന്നാണ് ഇവരുടെ പരാതി.
Post Your Comments