ലക്കിടി: വയനാട് ബാണാസുര വനത്തിൽ മാവോയിസ്റ്റ് സംഘവും പൊലീസും ഏറ്റുമുട്ടി. പടിഞ്ഞാറെത്തറ മേഖലയിലാണ് ഏറ്റുമുട്ടൽ. ഒരു മാവോയിസ്‌റ്റ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. തണ്ടര്‍ ബോള്‍ട്ട് വിഭാഗത്തിന്റെ സ്ഥിരം പട്രോളിംഗിനിടെയാണ് മാവോയിസ്‌റ്റുകളെ കണ്ടതും, പരസ്‌പരം വെടിവയ‌്പ് നടന്നതെന്നുമാണ് ലഭിക്കുന്ന വിവരം.
Read Also: കേന്ദ്രം നിരോധിച്ച ഏജന്‍സി കേരളത്തില്‍ മരുന്ന് പരീക്ഷണത്തിന്; കോടികൾ കൈമാറിയെന്ന് സൂചന
ഇന്ന് രാവിലെയാണ് വെടിവയ‌്പ് നടന്നത്. മാവോയിസ്റ്റുകള്‍ വെടിവച്ചതിനെ തുടര്‍ന്ന് ഏറ്റുമുട്ടല്‍ ആരംഭിക്കുകയായിരുന്നുവെന്നാണ് പോലീസ് ആസ്ഥാനത്ത് നിന്നും ലഭിക്കുന്ന വിശദീകരണം. ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലത്തേക്ക് ആരേയും പോലീസ് കയറ്റിവിടുന്നില്ല. മേഖലയില്‍ മൊബൈല്‍ ഫോണിന് റേഞ്ചില്ലെന്നും, സാറ്റലൈറ്റ് ഫോണ്‍ വഴിയാണ് പോലീസ് ആസ്ഥാനത്ത് നിന്നും തണ്ടര്‍ ബോള്‍ട്ട് സംഘവുമായി ആശയവിനിമയം നടത്തുന്നതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Post Your Comments