COVID 19KeralaLatest NewsNewsIndiaInternational

കോവിഡ് അതിവേഗം വ്യാപകമായി പടർന്നു പിടിക്കുന്നതിന്റെ കാരണം പുറത്ത് ; പഠനറിപ്പോർട്ട് പുറത്ത് വിട്ട് ഗവേഷകർ

കൊറോണ വൈറസ് രോഗബാധ ലോക വ്യാപകമായി പടർന്നു പിടിക്കുന്നതിന്റെ കാരണമെന്താണെന്നതിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് ഗവേഷകർ. അതിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ഹൂസ്റ്റണിൽ നിന്നുള്ള ഗവേഷക സംഘം. കൊറോണ വ്യാപകമായി പടർന്നു പിടിക്കുന്നതിന്റെ കാരണങ്ങളിലൊന്ന് വൈറസിന് സംഭവിച്ച ജനിതക മാറ്റമെന്നാണ് ഈ ഗവേഷകർ പറയുന്നത്. mBIO എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പഠനത്തിലാണ് ഗവേഷകർ ഇക്കാര്യം അറിയിച്ചത്.

Read Also : മയക്കുമരുന്ന് കേസിൽ കുടുങ്ങി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ; ഇമ്രാൻ പതിവായി മയക്കുമരുന്നുകള്‍ ഉപയോഗിക്കുമായിരുന്നെന്നും ലഹരിക്കടിമയാണെന്നും വെളിപ്പെടുത്തൽ

കൊറോണ വൈറസിന്റെ പുറം ആവരണത്തിൽ കാണപ്പെടുന്ന സ്‌പൈക്ക് പ്രോട്ടീനുകളിൽ സംഭവിച്ച് ജനിതക മാറ്റമാണ് കൂടുതൽ പേരിലേക്ക് രോഗം പകരാനും ചുരുങ്ങിയ സമയത്തിനകം പുതിയ ക്ലസ്റ്ററുകൾ രൂപപ്പെടാനും കാരണമായതെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.

വൈറസ് നമ്മുടെ ശരീരത്തിനുള്ളിലേക്ക് കടക്കുമ്പോൾ കോശങ്ങളിലേക്ക് പ്രവേശിക്കുന്നത് ഈ സ്‌പൈക്ക് പ്രോട്ടീനുകൾ ഉപയോഗിച്ചാണ്. എളുപ്പത്തിൽ കോശങ്ങളിലേക്ക് കയറിപ്പറ്റാൻ വേണ്ടുന്ന തരത്തിലുള്ള മാറ്റം വൈറസിന് ഈ ഘട്ടത്തിൽ സംഭവിച്ചിരിക്കാമെന്നും പഠനം വിലയിരുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button