ന്യൂഡൽഹി : കോൺഗ്രസിനെതിരെ ഗുരുതര ആരോപണവുമായി സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് കത്ത് നല്‍കി വിമത എം ൽ എ അതിഥി സിംഗ്.
Read Also : കേരളത്തിലെ ഏക മൽസ്യാവതാര ക്ഷേത്രം
കമല്‍ നെഹ്‌റു എജ്യുക്കേഷന്‍ സൊസൈറ്റിയ്ക്ക് ഭൂമി അനുവദിച്ചതില്‍ ക്രമക്കേട് ഉണ്ടെന്നും ഇതിന് പിന്നില്‍ മറ്റുപല താത്പ്പര്യങ്ങളുമായിരുന്നു ഉണ്ടായിരുന്നതെന്നും അതിഥി സിംഗ് ആരോപിച്ചു. 30 വര്‍ഷ കാലയളവിലാണ് ഭൂമി അനുവദിച്ചത്. എന്നാല്‍ ഇതിന് ശേഷം അവര്‍ ഭൂമി കൈക്കലാക്കിയെന്നും മറ്റ് പലര്‍ക്കും മറിച്ചുവിറ്റുവെന്നും അതിഥി സിംഗ് ആരോപിച്ചു.
ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായ കാലത്താണ് കമല്‍ നെഹ്‌റു എജ്യുക്കേഷന്‍ ട്രസ്റ്റിന് 100 കോടി രൂപ വിലമതിക്കുന്ന ഭൂമി അനുവദിച്ചത്. ഇന്ദിരാ ഗാന്ധിയുടെ കാലം മുതല്‍ തന്നെ കോണ്‍ഗ്രസാണ് ഈ ഭൂമി കൈകാര്യം ചെയ്യുന്നത്. 40 വര്‍ഷങ്ങള്‍ക്കിപ്പുറവും വനിതാ കോളേജ് നിര്‍മ്മിക്കാനാവശ്യമായ യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല.
ഷീല കൗള്‍, യശ്പാല്‍ കപൂര്‍, ഉമാ ശങ്കര്‍ ദീക്ഷിത് എന്നിവരാണ് കമല്‍ നെഹ്‌റു എജ്യുക്കേഷന്‍ സൊസൈറ്റിയുടെ സ്ഥാപക നേതാക്കള്‍. അന്തരിച്ച ഷീല കൗളിന്റെ മക്കളായ വിക്രം കൗള്‍, ഗൗതം കൗള്‍ എന്നിവരാണ് ഇപ്പോള്‍ സൊസൈറ്റി നടത്തുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന സല്‍മാന്‍ ഖുര്‍ഷിദിനാണ് നിലവില്‍ ട്രസ്റ്റിന്റെ ചുമതല നല്‍കിയിരിക്കുന്നത്.
ഭൂമി ഇടപാടിലൂടെ കോണ്‍ഗ്രസ് പാര്‍ട്ടി വലിയ കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നതെന്നും കോണ്‍ഗ്രസിന് വേണ്ടി ഭൂമി കണ്ടെത്താനായി ഒരു കൂട്ടം ആളുകളെ ചുമതലപ്പെടുത്തിയ സംഭവം ഇപ്പോഴും ഓര്‍ക്കുന്നുണ്ടെന്നും ബിജെപി നേതാവ് ടോം വടക്കന്‍ പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ സോണിയ ഗാന്ധിയുടെ കാലത്ത് മാത്രമല്ല സംഭവിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments