
ബംഗലൂരു: ബിനീഷ് കോടിയേരിയെ കാണാന്‍ സഹോദരന്‍ ബിനോയിക്ക് അനുമതി നല്‍കിയില്ല… ഇതിനെതിരെ കോടതിയെ സമീപിയ്ക്കാനൊരുങ്ങി കോടിയേരി കുടുംബം . മയക്കുമരുന്ന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ കാണാന്‍ സഹോദരന്‍ ബിനോയ്ക്കും അഭിഭാഷകര്‍ക്കും അനുമതി നല്‍കിയില്ല. രാവിലെ ഇ.ഡി ഓഫീസില്‍ എത്തിയെങ്കിലും ആര്‍ടിപിസിആര്‍ കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷം എത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ആന്റിജന്‍ ടെസ്റ്റ് നടത്തിയെന്ന് ബിനോയ് അറിയിച്ചുവെങ്കിലും സ്വീകാര്യമല്ലെന്ന നിലപാടാണ് അധികൃതര്‍ സ്വീകവരിച്ചത്.
അധികൃതര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ബിനോയുടെ അഭിഭാഷകര്‍ പറഞ്ഞു. ബിനീഷിനെ കാണാന്‍ അഭിഭാഷകര്‍ക്ക് അനുമതി നല്‍കിയിരുന്നു. കോടതി നിര്‍ദേശപ്രകാരം രാവിലെ ഓഫീസിലെത്താന്‍ ഇ.ഡി അഭിഭാഷകരോട് ആവശ്യപ്പെടുകയായിരുന്നു. അഭിഭാഷകരും ബിനോയിയും ഉള്‍പ്പെടെ അഞ്ചു പേര്‍ രാവിലെ ഇ.ഡി ഓഫീസില്‍ എത്തിയിരുന്നു. അവസാന നിമിഷമാണ് കൊവിഡ് പരിശോധനയുടെ പേരില്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചത്.
Post Your Comments