ന്യൂഡല്‍ഹി: ഇസ്ലാമിക ഭീകരതയ്ക്കെതിരെ പോരാടുന്ന ഫ്രാന്‍സിനെ അനുകൂലിയ്ക്കുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ ഒരു ഹിന്ദു അധ്യാപകന്റെ കമന്റിനെ തുടര്‍ന്ന് ബംഗ്ലാദേശും കത്തുന്നു. 15 ക്ഷേത്രങ്ങളും നൂറിലധികം വീടുകളും അഗ്നിക്കിരയായി. വാര്‍ത്ത ഏജന്‍സിയായ പിടിഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്.
ഒരു ഹിന്ദു അദ്ധ്യാപകന്റെ ഫേസ്ബുക്ക് കമന്റാണ് ഇവിടെ പ്രശ്്നമായത്. പാരീസില്‍ ജീവിക്കുന്ന ബംഗ്ലാദേശുകാരനായ ഒരു വ്യക്തി പ്രസിഡന്റ് ഇമ്മാനുവേല്‍ മാകോണിനെ അനുകൂലിച്ച് പോസ്റ്റില്‍, ഒരു കിന്റര്ഗാര്ട്ടന് സ്കൂളിലെ പ്രധാനാധ്യാപകന് അനകൂലിച്ച് കമന്റ് ഇട്ടതാണ് പ്രശ്നമായത്. ഇതോടെ ഇസ്ലാമിനെ അപമാനിക്കുന്നുവെന്ന് പറഞ്ഞ് മതവാദികള്‍ പ്രതിഷേധം തുടങ്ങി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നസിര്‍നഗര്‍, ബ്രഹ്മന്‍ബാരിയ, മാധാപൂര്‍, ഹബീഗുഞ്ച് എന്നിവയുള്‍പ്പെടെ 15 ക്ഷേത്രങ്ങള്‍ നശിപ്പിച്ചു. നൂറിലധികം വീടുകള്‍ ഹിന്ദുക്കളുടേതാണെന്നും വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
Read Also :തുർക്കിയുടെ തീവ്ര ദേശീയവാദ ഗ്രൂപ്പിനെ നിരോധിക്കാനൊരുങ്ങി ഫ്രാന്‍സ്
പാരീസിലെ ഒരു സ്കൂള്‍ അദ്ധ്യാപകനെ ശിരഛേദം ചെയ്തതിനെതിരെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രതികരണത്തെ പ്രശംസിച്ചായിരുന്നു വിവാദ പോസ്റ്റ്. അതില്‍ അഭിപ്രായ സ്വതന്ത്ര്യത്തിനുവേണ്ടി നിലനില്‍ക്കണം എന്നായിരുന്നു അദ്ധ്യാപകന്റെ കമന്റ്. ഇതില്‍ എവിടെയും പ്രവാചകനിന്ദ ഉണ്ടായിരുന്നില്ല. അദ്ധ്യാപകന് സാമുവല്‍ പാറ്റിയുടെ കൊലപാതകത്തെ ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ അപലപിച്ചിരുന്നു. ഇത് ഒരു ‘ഇസ്ലാമിക ആക്രമണം’ ആയി എടുക്കുയും അഭിപ്രായയ സ്വാതന്ത്ര്യത്തെ എതിര്‍ത്ത തീവ്രവാദികളെ അടിച്ചമര്‍ത്തുമെന്ന് അദ്ദേഹം പതിജ്ഞയെടുക്കുകയും ചെയ്തു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഈ നിലപാടിനെ പിന്തുണച്ചിരുന്നു.
Post Your Comments