ന്യൂഡല്‍ഹി: ഇന്ത്യയും നേപ്പാളും തമ്മില്‍ അടുത്തിടെയുണ്ടായ സംഘര്‍ഷത്തിന്റെ മഞ്ഞുരുകുന്നു. നയതന്ത്രദൗത്യവുമായി കരസേനാമേധാവി ജനറല്‍ എം.എം. നരവനെ നാളെ നേപ്പാള്‍ സന്ദര്‍ശിക്കും. നേപ്പാള്‍ സൈനിക മേധാവി ജനറല്‍ പൂര്‍ണചന്ദ്ര ഥാപ്പയുടെ ക്ഷണപ്രകാരമാണു സന്ദര്‍ശനം. നേപ്പാള്‍ സൈന്യത്തിന്റെ ഓണററി കമാന്‍ഡര്‍ പദവി നരവനെ ഏറ്റുവാങ്ങും. ഇരുരാജ്യങ്ങള്‍ക്കിടയില്‍ പരമ്പരാഗതമായി നിലനില്‍ക്കുന്ന സൈനികാചാരത്തിന്റെ ഭാഗമായാണിത്.
ഇന്ത്യന്‍ ഭൂവിഭാഗങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ ഭൂപടം പരിഷ്‌കരിച്ചതിനേത്തുടര്‍ന്നാണു കഴിഞ്ഞ മേയില്‍ ഇരുരാജ്യങ്ങളുമായുള്ള ബന്ധം വഷളായത്. അതിനുശേഷം, ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങി(റോ)ന്റെ തലവന്‍ സാമന്ത് ഗോയല്‍ നേപ്പാള്‍ സന്ദര്‍ശിച്ചിരുന്നു. അതിനു പിന്നാലെയാണു ജനറല്‍ നരവനെയുടെ സന്ദര്‍ശനമെന്നത് പ്രത്യേകപ്രാധാന്യമര്‍ഹിക്കുന്നു.
നേപ്പാള്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടി ചെയര്‍മാന്‍ പുഷ്‌പ കമാല്‍ ദഹലും (പ്രചണ്ഡ) മുന്‍പ്രധാനമന്ത്രി മാധവ് നേപ്പാളുമായുള്ള ഉള്‍പാര്‍ട്ടി അധികാരവടംവലിയുടെ ഭാഗമായാണ് ഒലി ചൈനയുടെ കൈയിലെ കരുവാകുന്നതെന്നാണു വിലയിരുത്തല്‍. നേപ്പാള്‍ സര്‍ക്കാരുമായുള്ള നയതന്ത്രബന്ധങ്ങള്‍ നിര്‍ത്തിവച്ചപ്പോഴും ഇന്ത്യ നേപ്പാള്‍ ജനതയ്‌ക്കു നല്‍കുന്ന സഹായങ്ങളില്‍ കുറവുവരുത്തിയിരുന്നില്ല.
read also: 16 സംസ്‌ഥാനങ്ങള്‍ക്ക് 6000 കോടി കൂടി ലഭ്യമാക്കി കേന്ദ്രം
ചൈനയുടെ താളത്തിനൊത്തു തുള്ളുകയാണു നേപ്പാള്‍ എന്ന രീതിയില്‍ നരവനെ നടത്തിയ പരാമര്‍ശം മുമ്പ് വിവാദമായിരുന്നു.നേപ്പാളിലെ കെ.പി. ശര്‍മ ഒലി സര്‍ക്കാര്‍ ചൈനയോട് ആഭിമുഖ്യം പുലര്‍ത്തുമ്പോഴും ഇന്ത്യന്‍ സൈന്യവുമായി നേപ്പാള്‍ സൈന്യം മികച്ചബന്ധം നിലനിര്‍ത്തിയിരുന്നു.
Post Your Comments