Latest NewsIndiaNews

ബിപിൻ റാവത്തിന്റെ പിന്‍ഗാമി ആര്? ഭാരിച്ച വെല്ലുവിളി ഏറ്റെടുത്ത് മോദി സർക്കാർ

സംയുക്ത സൈനിക മേധാവിയെ തെരഞ്ഞെടുക്കുന്നതിന് പ്രത്യേക മാനദണ്ഡങ്ങള്‍ നിലവില്‍ നിഷ്‌കര്‍ക്കുന്നില്ല.

ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ നിര്യാണത്തിൽ മോദി സര്‍ക്കാര്‍ നേരിടുന്നത് അടുത്ത സംയുക്ത സൈനിക മേധാവിയെ തെരെഞ്ഞെടുക്കുകയെന്ന ഭാരിച്ച വെല്ലുവിളി. ഒരാഴ്ച്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ അടുത്ത സംയുക്ത സൈനിക മേധാവിയെ തെരഞ്ഞെടുക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിലെ കരസേന മേധാവി എംഎം നരവനെക്കാണ് ഇപ്പോള്‍ ബിപിന്‍ റാവത്തിന്റെ പിന്‍ഗാമിയാകാന്‍ ഏറെ സാധ്യത കല്പ്പിക്കപ്പെട്ടിരിക്കുന്നത്.

നിലവില്‍ രാജ്യത്തെ ഏറ്റവും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ കരസേനാമേധാവി ജനറല്‍ എംഎം നരവനെയാണ്. ഏപ്രില്‍ 2022 വരെയാണ് നരവനെയുടെ സേവന കാലാവധി. 2019ല്‍ ജനറല്‍ ബിപിന്‍ റാവത്തില്‍ നിന്നാണ് ജനറല്‍ നരവനെ കരസേനാമേധാവിയായി സ്ഥാനം ഏറ്റെടുക്കുന്നത്. എയര്‍ ചീഫ് മാര്‍ഷല്‍ വിആര്‍ ചൗധരി വ്യോമസേനാ മേധാവിയായി സ്ഥാനമേറ്റെടുക്കുന്നത് ഈ വര്‍ഷം സെപ്തംബര്‍ മുപ്പതിനാണ്. നാവികസേനാ മേധാവിയായി അഡ്മിറല്‍ ആര്‍ ഹരികുമാര്‍ സ്ഥാനമേറ്റെടുക്കുന്നത് കഴിഞ്ഞമാസവും.

Read Also: വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് രോഗം വന്നാല്‍ ചികിത്സ ചെലവ് സ്വയംവഹിക്കണമെന്ന് മുഖ്യമന്ത്രി

സംയുക്ത സൈനിക മേധാവിയെ തെരഞ്ഞെടുക്കുന്നതിന് പ്രത്യേക മാനദണ്ഡങ്ങള്‍ നിലവില്‍ നിഷ്‌കര്‍ക്കുന്നില്ല. എന്നാല്‍ കേന്ദ്ര സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. സംയുക്ത സൈനിക മേധാവിയെ തെരഞ്ഞെടുക്കാനുള്ള അടിസ്ഥാന മാനദണ്ഡങ്ങള്‍ ലളിതമാണ്. കര, വ്യോമ, നാവിക സേനയിലെ കമാന്‍ഡിങ്ങ് ഓഫീസര്‍മാര്‍ ഈ പരമോന്നത സൈനിക പദവിയിലേക്കു യോഗ്യരാണ്. സംയുക്ത സൈനിക മേധാവിയുടെ പദവി വഹിക്കുന്നയാള്‍ക്ക് അറുപത്തഞ്ചുവയസ്സില്‍ കൂടുതല്‍ പ്രായം കവിയരുതെന്ന മാനദണ്ഡമാണ് നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button