ന്യൂഡല്‍ഹി: വിവാദ നായിക സരിത നായര്‍ക്കുള്ള ഒരു ലക്ഷം പിഴ ഈടാക്കിയുള്ള സുപ്രീംകോടതി വിധിയില്‍ സംശയം. വയനാട്ടില്‍ നിന്നും ലോക്സഭാംഗമായുള്ള രാഹുല്‍ ഗാന്ധിയുടെ വിജയത്തെ ചോദ്യം ചെയ്തുകൊണ്ട് സോളാര്‍ വിവാദ നായിക സരിത സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജിയുടെ വിഷയത്തില്‍ സരിതയ്ക്കെതിരെ നടപടി ഉണ്ടായേക്കില്ലെന്ന് വിവരം. ബാലിശമായ ഹര്‍ജി നല്‍കിയതിന് സരിത ഒരു ലക്ഷം രൂപ പിഴയൊടുക്കണം എന്ന് കോടതി പറഞ്ഞിരുന്നുവെങ്കിലും ഇക്കാര്യം വിധിയില്‍ പറഞ്ഞിട്ടില്ല എന്നതാണ് ഇക്കാര്യത്തില്‍ സംശയം ജനിക്കാന്‍ കാരണം.
രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സരിത നായര്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. തുടര്‍ന്ന് സരിതയില്‍ നിന്നും ഒരു ലക്ഷം രൂപ പിഴ ഈടാക്കുമെന്നും കോടതി പറഞ്ഞിരുന്നു. സരിതയുടെ അഭിഭാഷകര്‍ നിരന്തരം ഹാജര്‍ ആകാത്തതിനെ തുടര്‍ന്നാണ് ഹര്‍ജി തള്ളിയത്. ഇന്നും സരിതയുടെ അഭിഭാഷകന് കോടതിയില്‍ ഹാജരായിരുന്നില്ല.
വയനാട് മണ്ഡലത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു ഹര്‍ജിയില്‍ സരിതയുടെ ആവശ്യം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാന്‍ സരിത നല്കിയ നാമനിര്‍ദ്ദേശ പത്രിക തളളിയിരുന്നു.
സോളാര്‍ കേസില്‍ സരിതയെ കോടതി ശിക്ഷിച്ച സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു പത്രിക തളളിയത്. എന്നാല്‍, രാഹുലിനെതിരെ മത്സരിക്കാന്‍ അമേഠി മണ്ഡലത്തില്‍ നല്കിയ പത്രിക വരണാധികാരി സ്വീകരിക്കുകയും ചെയ്തു. വയനാട്ടിലെ പത്രിക തളളിയ നടപടിയില്‍ വരണാധികാരിയുടെ ഭാഗത്ത് പിഴവുണ്ടായെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാണ് സരിതയുടെ ആവശ്യം.
Post Your Comments