തിരുവനന്തപുരം : അന്വേഷണ ഏജൻസികളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം ഏജൻസികള്‍ സ്വകാര്യമായി നടത്തേണ്ടതാണ്. ഏജന്‍സിക്ക് പുറത്തുള്ളവര്‍ മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ പുറത്തെത്തിക്കുന്നു. അന്വേഷണ ഏജൻസി സ്വികരിക്കേണ്ട സാമാന്യ രീതി പോലും ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
പ്രത്യേക വിഭാഗത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തണമെന്ന മുന്‍വിധിയെ അന്വേഷണമെന്ന് വിളിക്കാനാകില്ല. ജൂലൈ 2020 മുതല്‍ ചുരുളഴിയുന്ന കാര്യങ്ങളില്‍ അന്വേഷണം ശരിയായ ദിശയിലേക്ക് നീങ്ങുന്നുവോ എന്ന് നോക്കണം. ഭരണഘടനയുടെ അന്തസത്ത ലംഘിക്കുമ്പോള്‍ പറയേണ്ടത് പറയും ഏതെങ്കിലും ഏജൻസിയേയും ഉദ്യോഗസ്ഥനേയും കുറ്റപ്പെടുത്തുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വര്‍ണ്ണക്കടത്ത് കേസ് വന്നപ്പോള്‍ സമഗ്രമായ അന്വേഷണം കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. എല്ലാ സഹായവും നല്‍കാമെന്ന് വാഗ്ദാനവും നല്‍കിയിരുന്നു. അന്വേഷണം ന്യായമായ രീതിയില്‍ നടക്കുമെന്ന് കരുതി. പലതരം ഏജന്‍സികള്‍ അന്വേഷണം നടത്തി സര്‍ക്കാരിന്‍റെ പദ്ധതികള്‍ക്കെതിരെ ആരോപണ ശരങ്ങള്‍ എയ്യുന്നു. തെളിവ് ശേഖരണത്തിന്‍റെ ഭാഗമായി ഉദ്യോഗസ്ഥനെ വിളിച്ചുവരുത്താം. എന്നാല്‍ ഇതിന് പരിധികളുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments