കൊച്ചി : പെരിയ ഇരട്ടക്കൊലപാതകം; സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് സിബിഐ, സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. അന്വേഷണ വിവരങ്ങള്‍ സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. സീല്‍വെച്ച കവറിലാണ് വിവരങ്ങള്‍ കൈമാറിയത്. അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും കേസ് ഡയറി ഉള്‍പ്പടെയുള്ള രേഖകള്‍ കൈമാറിയിട്ടില്ലെന്നും സിബിഐ വൃത്തങ്ങള്‍ പറഞ്ഞു.
Read Also : പിണറായിയുടെ പണിമുടക്കുമോ; ലൈഫ് മിഷന്‍ തട്ടിപ്പില്‍ എം ശിവശങ്കറിന്റെ പേരും പ്രതിപ്പട്ടികയില്‍
കേസുമായ ബന്ധപ്പെട്ട രേഖകള്‍ സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് സിബിഐ നേരത്തെയും സുപ്രീംകോടതിയെ അറിയിച്ചിരുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിസഹകരണം ഉണ്ടെങ്കിലും അന്വേഷണവുമായി മുന്നോട്ടുപോവുകയാണെന്നും നിരവധി പേരുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചതായും സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. കേസ് നാളെ സുപ്രീംകോടതി പരിഗണിക്കും. സിബിഐ അന്വേഷണം തുടങ്ങിയെങ്കില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
കേസ് രേഖകള്‍ തേടി ഏഴ് തവണ സിബിഐ കത്ത് നല്‍കിയിട്ടും പൊലീസ് അനങ്ങിയില്ല. സുപ്രീംകോടതിയുടെ അന്തിമ വിധി വന്നിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. സിബിഐ അന്വേഷണം ചോദ്യം ചെയ്ത് കൊണ്ടുള്ള അന്തിമ ഉത്തരവ് വരാത്തത് കൊണ്ടാണ് രേഖകള്‍ കൈമാറാത്തതെന്ന് പൊലീസ് പറയുന്നത്. 2019 ഫെബ്രുവരി 17-നായിരുന്നു കാസര്‍കോട്ട് കല്യോട്ട് വെച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തുന്നത്.
Post Your Comments