KeralaLatest NewsNews

സിപിഎമ്മിനെതിരെയുള്ള കേന്ദ്രഅന്വേഷണങ്ങളെല്ലാം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബിജെപിയുടെ ഗൂഢാലോചന : എന്തേ ജനം ടിവി ചാനല്‍ മേധാവിയുടെ പങ്ക് അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കാത്തത് …. കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ക്കെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് പി.ജയരാജന്‍

 

കണ്ണൂര്‍: കേരളത്തില്‍ സിപിഎമ്മിനെതിരെയുള്ള കേന്ദ്രഅന്വേഷണങ്ങളെല്ലാം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബിജെപിയുടെ ഗൂഢാലോചന . കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ക്കെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് പി.ജയരാജന്‍. ബിജെപിയുടെ രാഷ്ട്രീയ കാര്യപരിപാടി നടപ്പാക്കുകയാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചെയ്യുന്നതെന്ന് ജയരാജന്‍ ആരോപിച്ചു.. കെ ഫോണ്‍ അടക്കമുളള പദ്ധതികളിലേക്ക് അന്വേഷണം നീളുന്നതോടെ കോര്‍പ്പറേറ്റ് താല്‍പര്യം കൂടെയാണ് പുറത്തേക്ക് വരുന്നത് എന്നും പി ജയരാജന്‍ ആരോപിച്ചു.

Read Also : ഇഡിയുടെ ചോദ്യം ചെയ്യലിനു മുന്നില്‍ പതറി ബിനീഷ് കോടിയേരി : ചോദ്യം ചെയ്യലിനോട് സഹകരിയ്ക്കുന്നില്ലെന്ന് ഇഡി…. താന്‍ വളരെ അവശനാണ് 10 തവണ ഛര്‍ദിച്ചെന്ന് കോടിയേരി പുത്രന്‍

പി ജയരാജന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം: ” കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കേരളത്തിലേക്കുള്ള ഒന്നിച്ച് വരവിന്റെ രാഷ്ട്രീയ ഗൂഡോദ്ദേശം വ്യക്തമായിരിക്കുകയാണ്. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ അന്വേഷണത്തിലും മറ്റ് കേസുകളിലും യഥാര്‍ത്ഥ പ്രതികളിലേക്ക് എത്തുന്നതിനു പകരം ബിജെപിയുടെ രാഷ്ട്രീയ കാര്യപരിപാടി നടപ്പാക്കുന്നതിലേക്കാണ് ഇപ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ വഴിമാറിയിട്ടുള്ളത്. വിദേശത്ത് നിന്ന് സ്വര്‍ണ്ണം അയച്ചവരോ വാങ്ങിയവരോ ചിത്രത്തിലില്ല. ആര്‍ എസ് എസ് ചാനലിന്റെ മേധാവി വാര്‍ത്തകളില്‍ പോലുമില്ല.

വാര്‍ത്തകളാവട്ടെ അന്വേഷണ ഏജന്‍സികള്‍ പുറത്ത് വിടാന്‍ പാടില്ലാത്ത മൊഴികള്‍ പോലും വ്യാഖ്യാനങ്ങളോടെ ഉള്ളതാണു താനും. വ്യാഖ്യാനങ്ങളാവട്ടെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് സംശയത്തിന്റെ പുകമറ സൃഷ്ടിച്ച് ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ വേണ്ടിയുള്ളതും. കെ ഫോണ്‍, ഇ മൊബിലിറ്റി പദ്ധതികളടക്കമുള്ള മേഖലയിലേക്ക് അന്വേഷണം നീളുന്നുവെന്നാണ് ഒടുവിലത്തെ വാര്‍ത്ത. അതോടെ കള്ളി വെളിച്ചത്ത് വന്നിരിക്കുകയാണ്.

കേരളത്തിലെ ഐടി മേഖലയിലും മോട്ടോര്‍ വാഹന മേഖലയിലും പ്രവേശിച്ച് കൊള്ളയടിക്കാനുള്ള കോര്‍പ്പറേറ്റുകളുടെ താല്‍പര്യമാണ് വെളിക്ക് വരുന്നത്. എല്‍ ഡി എഫ് സര്‍ക്കാര്‍ ഉള്ളിടത്തോളം തിരുവനന്തപുരം വിമാനത്താവളം ഉള്‍പ്പടെ കോര്‍പ്പറേറ്റ് പ്രവേശനത്തിനു തടസ്സമുണ്ടാവുമെന്ന് അവര്‍ കാണുന്നു. കോണ്‍ഗ്രസ്സും ബിജെപിയും ഒക്കച്ചങാതിമാരായി തെരുവില്‍ സമരം നടത്തുന്നതിന്റെ പിന്നിലുള്ള ധനശക്തി അംബാനിമാരുടേതും അദാനിമാരുടേതുമാണ്.

ശിവശങ്കറും ബിനീഷ് കോടിയേരിയും നിയമത്തിന്റെ മുന്‍പില്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കട്ടെ. അവരെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ബിജെപിക്കനുകൂലമായ രാഷ്ട്രീയ മൊഴി രേഖപ്പെടുത്താനുള്ള അന്വേഷണ ഏജന്‍സികളുടെ ഹീനമായ ശ്രമങ്ങള്‍ക്കെതിരെ ജനങ്ങള്‍ പ്രതികരിക്കുക തന്നെ ചെയ്യും”.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button