Latest NewsIndiaNews

ഇഡിയുടെ ചോദ്യം ചെയ്യലിനു മുന്നില്‍ പതറി ബിനീഷ് കോടിയേരി : ചോദ്യം ചെയ്യലിനോട് സഹകരിയ്ക്കുന്നില്ലെന്ന് ഇഡി…. താന്‍ വളരെ അവശനാണ് 10 തവണ ഛര്‍ദിച്ചെന്ന് കോടിയേരി പുത്രന്‍

ബംഗലൂരു : ബംഗലൂരു മയക്കുമരുന്ന് കേസില്‍ ഇഡിയുടെ ചോദ്യം ചെയ്യലിനു മുന്നില്‍ പതറി ബിനീഷ് കോടിയേരി. ചോദ്യം ചെയ്യലിനോട് സഹകരിയ്ക്കുന്നില്ലെന്ന് ഇഡി.. താന്‍ വളരെ അവശനാണ് 10 തവണ ഛര്‍ദിച്ചെന്ന് കോടിയേരി പുത്രന്‍ . അതേസമയം, ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ബിനീഷ് കോടിയേരിയെ കോടതിയില്‍ ഹാജരാക്കി. ബിനീഷ് കോടിയേരിയെ അഞ്ചുദിവസംകൂടി എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു. ബെംഗളൂരു സിറ്റി സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായില്ലെന്ന ഇ.ഡി വാദം അംഗീകരിച്ചാണ് ഉത്തരവ്.

Read Also : പാക് ഭീകരര്‍ക്കെതിരെ ശക്തമായ നടപടിയുമായി ഇന്ത്യന്‍ സൈന്യം : സൈന്യം 200 ഭീകരരെ വധിച്ചു : ഇന്ത്യന്‍ സൈന്യത്തിന്റെ നടപടിയില്‍ ഭയന്ന് പാകിസ്താന്‍

ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്ന് ഇ.ഡി കോടതിയില്‍ അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം രണ്ടുദിവസം ചോദ്യം ചെയ്യല്‍ നടന്നില്ല. ബിനീഷിനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടു. അതേസമയം, ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ബിനീഷ് കോടതിയില്‍ പറഞ്ഞു. കടുത്ത ശരീരവേദനയുണ്ട്. 10 തവണ ഛര്‍ദിച്ചെന്നും ബിനീഷ് പറഞ്ഞു. രാവിലെ ഇ.ഡി ഓഫീസിലെത്തിച്ചപ്പോള്‍ ബിനീഷ് ക്ഷീണിതനായിരുന്നു. വയ്യെന്നു മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞ ബിനീഷ് പടികള്‍ ആയാസപെട്ടാണു കയറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button