കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന് വിദേശത്ത് നിന്ന് ധനസഹായം ലഭിച്ചതായി കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തി. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന് തുര്‍ക്കിയില്‍ നിന്ന് ധനസഹായം ലഭിച്ചത് ഖത്തര്‍ തലസ്ഥാനമായ ദോഹ വഴിയെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തിയിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ തുര്‍ക്കിയെയിലെത്തി ഐ.എച്ച്.എച്ച് എന്ന സംഘടനയുടെ ആതിഥ്യം സ്വീകരിച്ചതായി പറയുന്ന റിപ്പോര്‍ട്ടില്‍, തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്റെ പേരും പ്രതിപാദിച്ചിട്ടുണ്ട്.
Read Also: ‘എൽദോസ് കുന്നപ്പിള്ളി പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചു’: യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു
സിറിയയിലെ അല്‍ ഖ്വയ്ദ ഭീകരര്‍ക്ക് ആയുധങ്ങള്‍ എത്തിക്കുന്നതായി ആരോപണം നേരിടുന്ന ഐ.എച്ച്.എച്ചിലൂടെയാണ് ദോഹ വഴി പോപ്പുലര്‍ ഫ്രണ്ടിന് ധനസഹായം നല്‍കിയത്. ഇന്ത്യയിലെത്തിയ പണം പോപ്പുലര്‍ ഫ്രണ്ട് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്നാണ് കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തല്‍. തുര്‍ക്കിയില്‍ മനുഷ്യാവകാശ സംഘടനയെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഐ.എച്ച്.എച്ചിന് അല്‍ ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് സ്റ്റോക് ഹോം ആസ്ഥാനമായ തീവ്രവാദ നിരീക്ഷണ സംവിധാനമായ നോര്‍ഡിക് മോണിറ്ററിംഗ് വ്യക്തമാക്കിയിരുന്നു.
സൗദി അറേബ്യയുടെ പ്രാധാന്യം ഇല്ലാതാക്കി, തുര്‍ക്കിയെ പുതിയ ‘ഖിലാഫത്താക്കി’ മുസ്ലിം രാജ്യങ്ങളുടെ നേതൃത്വം ഏറ്റെടുക്കുകയുമാണ് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്റെ തന്ത്രമെന്നും റിപ്പോര്‍ട്ടിലുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ എക്സിക്യുട്ടീവ് കൗണ്‍സില്‍ അംഗങ്ങളായ ഇ.എം. അബ്ദുല്‍ റഹിമാന്‍, പ്രൊഫ. പി. കോയ എന്നിവരാണ് ഇസ്താംബൂളില്‍ ഐ.എച്ച്.എച്ചിന്റെ സത്കാരം സ്വീകരിച്ചത്. 2016ല്‍ തുര്‍ക്കിയില്‍ അട്ടിമറി ശ്രമമുണ്ടായപ്പോള്‍ എര്‍ദോഗനെ പിന്തുണച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രസ്താവന ഇറക്കിയിരുന്നു.
Post Your Comments