പാലക്കാട്: പാലക്കാട് കഴിഞ്ഞ ദിവസം നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണോ എന്നത് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി എം.പി. എന്നാല്‍, ഇക്കാര്യം കേന്ദ്രമന്ത്രി അമിത് ഷാ കേരളത്തില്‍ എത്തിയ ശേഷം തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Read Also : സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാൻ വിസമ്മതിച്ച് പാക് പ്രസിഡന്റ്: ഷഹബാസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മാറ്റിവച്ചു
‘സംഭവത്തില്‍ കേന്ദ്ര അന്വേഷണം വേണ്ടെന്ന് ഏകപക്ഷീയമായി പറയാനാകില്ല. പോലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കണം’, അദ്ദേഹം പറഞ്ഞു. തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ കുടുംബവുമൊത്ത് ദര്‍ശനത്തിനായി എത്തിയതായിരുന്നു സുരേഷ് ഗോപി.
‘സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തില്‍ അനാസ്ഥ തുടരുകയാണ്. അടുത്തൊരു അനിഷ്ട സംഭവം നടക്കാതിരിക്കാന്‍ നോക്കേണ്ടത് ഭരണത്തിന്റെ ചുമതലയല്ലേ. ജനങ്ങളുടെ ജീവനും സ്വത്തും സംസ്‌കാരവും സംരക്ഷിക്കുക, അതിനിവിടെ സേനകളുണ്ടെങ്കില്‍ അവയെ ഉപയോഗപ്പെടുത്തുക, നിഷ്പക്ഷരായി പ്രവര്‍ത്തിക്കാന്‍ വേണ്ട അന്തരീക്ഷം ഉണ്ടാക്കിക്കൊടുക്കുക. സര്‍ക്കാര്‍ ചെയ്യേണ്ടത് ഇത്രമാത്രമാണ്’, അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments