പാരീസ് : ഇസ്ലാമിക രാഷ്ട്രങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് ഫ്രാന്‍സ് പണി തുടങ്ങി , ആദ്യം പണി കിട്ടിയത് പാകിസ്താന് …. ഫ്രഞ്ച് ഉത്പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്ത പാകിസ്താന് തിരിച്ചടി. രഹസ്യാന്വേഷണ ഏജന്‍സി ഐഎസ്ഐയുടെ മുന്‍ മേധാവി ലഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷുജ പാഷയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ 183 പാകിസ്താന്‍ പൗരന്മാരുടെ സന്ദര്‍ശക വിസ ഫ്രാന്‍സ് റദ്ദാക്കി. മാത്രമല്ല, 118 പാകിസ്താനികളെ ഫ്രാന്‍സ് നിര്‍ബന്ധിച്ച് നാടുകടത്തുകയും ചെയ്തു. രോഗിയായ ഭര്‍തൃമാതാവിനെ കാണാന്‍ എത്തിയതിനാല്‍ മുന്‍ ഐഎസ്ഐ മേധാവിയുടെ സഹോദരിയെ താല്‍ക്കാലികമായി താമസിക്കാന്‍ അനുവദിക്കണമെന്ന് പാരീസിലെ പാകിസ്താന്‍ കോണ്‍സുലേറ്റ് ഫ്രാന്‍സിനോട് അഭ്യര്‍ത്ഥിച്ചു
മതതീവ്രവാദത്തിനെതിരെ നിലപാടുകള്‍ ശക്തമാക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരെ പാക് പ്രസിഡന്റ് ഇമ്രാന്‍ ഖാന്‍ രംഗത്ത് വന്നതിനു പിന്നാലെയാണിത് . ഇസ്ലാമിക രാജ്യങ്ങളുടെ ഭീഷണികള്‍ക്കും, സമ്മര്‍ദത്തിനും വഴങ്ങില്ലെന്ന് വ്യക്തമാക്കുന്ന തീരുമാനമാണ് ഫ്രാന്‍സിന്റേത്.
സാധുവായ രേഖകള്‍ ഉണ്ടായിരുന്നിട്ടും 118 പൗരന്മാരെ ബലമായി നാടുകടത്തിയതായി പാകിസ്താന്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ ഫ്രഞ്ച് അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും പാക് അധികൃതരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
തീവ്ര ഇസ്ലാമിസ്റ്റുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ അടുത്തിടെ ഇമ്രാന്‍ വിമര്‍ശിച്ചിരുന്നു . ‘ മനുഷ്യരെ വിഭജിക്കുന്നതിനുപകരം മനുഷ്യരെ ഒന്നിപ്പിക്കുന്നതാണ് ഒരു നേതാവിന്റെ മുഖമുദ്ര. കൂടുതല്‍ ധ്രുവീകരണവും പാര്‍ശ്വവല്‍ക്കരണവും സൃഷ്ടിക്കുന്നത് ശരിയല്ല ‘ എന്നായിരുന്നു മാക്രോണിനെ വിമര്‍ശിച്ച് കൊണ്ടുള്ള ഇമ്രാന്റെ ട്വീറ്റ് .
Post Your Comments