ഇസ്താംബൂള്‍: ഇസ്ലാമിസ്റ്റ് ഭീകരതയ്‌ക്കെതിരെ പോരാടാനുള്ള ഫ്രാന്‍സിന്റെ ആഹ്വാനത്തിനെതിരെ തുര്‍ക്കി രംഗത്ത് വന്നിരുന്നു. ഫ്രാന്‍സിന്റെ ഉത്പ്പന്നങ്ങള്‍ ബഹിഷ്‌കരിയ്ക്കാന്‍ പ്രസിഡന്റ് എര്‍ദേഗന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. എന്നാല്‍ ജനങ്ങളോട് പ്രതിഷേധത്തിന്റെ ഭാഗമായി ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ എര്‍ദോഗന്റെ ഭാര്യ ഭര്‍ത്താവിനൊപ്പം നടന്നത് വില കൂടിയ ഫ്രഞ്ച് കമ്പനിയുടെ ബാഗുമായി. ഇതോടെ രാജ്യമെങ്ങും പ്രസിഡന്റിനെതിരെ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണണ്.
read also : വർഗീയ പാർട്ടിയുമായി സഹകരിച്ച് മത്സരിക്കാൻ ബി.എസ്.പിക്ക് സാധിക്കില്ല ; ബി.ജെ.പിക്കെതിരെ മായാവതി
ഫഞ്ച് മാധ്യമമായ ഷാര്‍ലി ഹെബ്ദോയുടെ കാര്‍ട്ടൂണ്‍ വിവാദം വീണ്ടും കത്തിപ്പടര്‍ന്നതോടെയാണ് എര്‍ദോഗന്‍ എല്ലാത്തരത്തിലുമുള്ള ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ നാട്ടുകാരോടും ലോകത്തെ ഇസല്‍മിക രാജ്യങ്ങളോടും ആവശ്യപ്പെട്ടത്. എന്നാല്‍ എര്‍ദോഗനൊപ്പം ഫ്രഞ്ച് കമ്പനിയുടെ 37 ലക്ഷം വില വരുന്ന ബാഗുമായി ഭാര്യ നില്‍ക്കുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ ഇട്ടു കൊണ്ടാണ് ആള്‍ക്കാര്‍ വിമര്‍ശിച്ചത്്.
ഫ്രഞ്ച് ആഡംബര കമ്പനികളുടെ പട്ടികയില്‍ പെടുന്ന ആഡംബര വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഹെര്‍മാസിന്റെ മുതലയുടെ തോല്‍കൊണ്ടു പൂര്‍ണ്ണമായും നിര്‍മ്മിക്കപ്പെട്ട 50,000 ഡോളര്‍ (ഏകദേശം 37,22,250 രൂപ) വിലവരുന്ന ബിര്‍ഗിന്റെ ബാഗായിരുന്നു എമിന്റെ കയ്യിലിരുന്നത്. ലോകത്തുടനീളമുള്ള വിഖ്യാതരായ ആള്‍ക്കാര്‍ക്കും സെലിബ്രിട്ടികള്‍ക്കും വേണ്ടി മാത്രം നിര്‍മ്മിക്കുന്ന തരത്തിലുള്ള ബാഗാണ് ഇത്.
Post Your Comments