ന്യൂയോര്‍ക്ക്: ഇഷ്ട ഇന്ത്യന്‍ വിഭവം ഇഡ്ഡലിയും സാമ്പാറുമാണെന്ന് അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഇന്ത്യന്‍ വംശജ കമലാ ഹാരിസ്. പതിവായുള്ള വ്യായാമവും കുട്ടികളോട് ഒന്നിച്ച് സമയം ചെലവഴിക്കുന്നതും പാചകവുമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും മാനസികാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നതെന്നും കമലാ ഹാരിസ് പറഞ്ഞു.
എന്നാൽ കമലാ ഹാരിസിന്റെ അമ്മ ഇന്ത്യക്കാരിയാണ്. അച്ഛന് ജമൈക്കനും. ഇന്ത്യയിലെ ഇഷ്ട വിഭവം ഏതാണ് എന്ന ചോദ്യത്തിനാണ് കമല ഹാരിസ് മനസ് തുറന്നത്. ദക്ഷിണേന്ത്യന്‍ വിഭവങ്ങളില്‍ ഇഡ്ഡലിയും സാമ്പാറുമാണ് ഇഷ്ടവിഭവം എന്ന് പറഞ്ഞ കമലാ ഹാരിസ്, ഉത്തരേന്ത്യന്‍ വിഭവങ്ങളില്‍ മസാല ചേര്‍ത്തുള്ള വിഭവങ്ങളോടാണ് താത്പര്യമെന്നും വ്യക്തമാക്കി. ഇന്‍സ്റ്റാഗ്രാമിലൂടെയുള്ള ചോദ്യങ്ങള്‍ക്കാണ് സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ കമലാ ഹാരിസ് പങ്കുവെച്ചത്.
Read Also: മലയാളി വനിത ഇനി ന്യൂസിലന്‍ഡ് ഭരിക്കും
രാജ്യത്ത് 2050 ഓടേ അന്തരീക്ഷ മലിനീകരണം പൂര്‍ണമായി ഇല്ലാതാക്കാനുളള നടപടികള്‍ക്ക് തുടക്കമിടുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരമായി കമലാ ഹാരിസ് പറഞ്ഞു. ‘നമ്മളെ നയിക്കാന്‍ ആരോടും അനുവാദം വാങ്ങേണ്ടതില്ല’ എന്ന് സ്ത്രീകള്‍ക്കായുളള ഉപദേശം എന്ന ചോദ്യത്തിന് കമലാ ഹാരിസ് മറുപടി നല്കി.
Post Your Comments