ബംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബിനീഷിന് ആശുപത്രിയില്‍ പരിശോധന തുടരുകയാണ്. അത്യാഹിത വിഭാഗത്തില്‍ രണ്ടര മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം ബിനീഷിനെ ആശുപത്രിയില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോകുകയും സ്‌കാനിങ്ങിന് വിധേയനാക്കുകയും ചെയ്തിരുന്നു. പിന്നീട് വീണ്ടും ആശുപത്രിയിലേക്കുതന്നെ കൊണ്ടുവന്നു. പിന്നീട് രക്തപരിശോധനയും നടത്തി. ഇവയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും ബിനീഷിനെ ഇഡി ഓഫിസിലേക്ക് കൊണ്ടുപോകുകയെന്നാണ് വിവരം.
ബിനീഷിന് ദീര്‍ഘനേരം ഇരുന്നതിനാലുള്ള നടുവേദനയാണെന്നാണ് ഇഡി അധികൃതര്‍ വ്യക്തമാക്കുന്നത്. ബിനീഷിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലായിരുന്നതിനാലാണ് മറ്റ് ആശുപത്രികളിലേക്ക് മാറ്റാതിരുന്നതെന്നാണ് വിവരം.
Read Also: കുതിരക്കച്ചവടം നടത്തി എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപി ശ്രമിക്കുന്നു: യെച്ചൂരി
അതേസമയം ചെയ്യാത്ത കാര്യം ചെയ്‌തെന്നു പറയിപ്പിക്കാന്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ശ്രമിക്കുന്നുവെന്ന് ബംഗളൂരു ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരി. ബിനീഷ് ഉടമയായ രണ്ടു കമ്പനികളെക്കുറിച്ച് ഇഡി അന്വേഷണം തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. അതിനിടെ ബിനീഷിന്റെ ആരോഗ്യ വിവരങ്ങള്‍ ഇഡി നല്‍കുന്നില്ലെന്ന് അഭിഭാഷകന്‍ രഞ്ജിത് ശങ്കര്‍ പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം അറിയിച്ചില്ല. എന്നാല്‍ ബിനീഷിനെ സ്‌കാനിങ്ങിനും രക്ത പരിശോധനയ്ക്കും വിധേയനാക്കിയെന്ന സൂചനകള്‍ ലഭിച്ചു. കസ്റ്റഡി മര്‍ദനം ഉണ്ടായി. എന്താണ് ആരോഗ്യ പ്രശ്‌നമെന്നോ ചികിത്സയെന്നോ വ്യക്തമാക്കുന്നില്ല. സുപ്രീം കോടതി മാനദണ്ഡങ്ങള്‍ ഇഡി ലംഘിക്കുകയാണ്. തിങ്കളാഴ്ച ബിനീഷിനായി ജാമ്യാപേക്ഷ നല്‍കുമെന്നും അഭിഭാഷകന്‍ പറഞ്ഞു.
എന്നാൽ ഇഡിയുടെ ചോദ്യം ചെയ്യലിനിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടാണ് ബിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യല്‍ മൂലം കടുത്ത നടുവേദന അനുഭവപ്പെട്ടപ്പോഴാണ് ആശുപത്രിയിലേക്കു മാറ്റിയത്. ശിവജി നഗറിലെ ആശുപത്രിയില്‍ വിദഗ്ധ പരിശോധനയ്ക്കു ബിനീഷിനെ വിധേയമാക്കി. സഹോദരനും അഭിഭാഷകനും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. പക്ഷേ അവരെ അകത്തേക്ക് കടത്തിവിട്ടില്ല.
Post Your Comments