Latest NewsIndiaNews

ഫറൂഖ് അബ്ദുള്ള സര്‍ക്കാരിന്റെ കാലത്തെ റോഷ്‌നി നിയമം അസാധുവാക്കി ജമ്മു കശ്മീര്‍ ഭരണകൂടം : ക്രയവിക്രയം ചെയ്ത ഭൂമി ആറ് മാസത്തിനുള്ളില്‍ പിടിച്ചെടുക്കാന്‍ ഉത്തരവ്.. റോഷ്‌നി നിയമം ഭരണഘടനാ വിരുദ്ധം, നിയമത്തിന്റെ മറവില്‍ അനധികൃത ഭൂമി കയ്യേറ്റം

ശ്രീനഗര്‍ : ഫറൂഖ് അബ്ദുള്ള സര്‍ക്കാരിന്റെ കാലത്തെ റോഷ്നി നിയമം അസാധുവാക്കി ജമ്മു കശ്മീര്‍ ഭരണകൂടം. നിയമത്തിന് കീഴില്‍ നടത്തിയ ഭൂമിയുടെ ക്രയവിക്രയങ്ങള്‍ അസാധുവാക്കി ജമ്മു കശ്മീര്‍ ഭരണകൂടം. റോഷ്നി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ജമ്മു കശ്മീര്‍ ഹൈക്കോടതി അടുത്തിടെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് നിയമം അസാധുവാക്കിയിരിക്കുന്നത്. കൈവശക്കാരന് ഭൂമിയുടെ ഉടമസ്ഥാവകാശം നല്‍കുന്ന നിയമമാണ് റോഷ്നി.

read also : ബിനീഷ് കോടിയേരിയും മയക്കുമരുന്നും സ്വര്‍ണക്കള്ളക്കടത്തുമെല്ലാമാണ് ഇപ്പോള്‍ സിപിഎം എന്ന കോടികള്‍ ഒഴുകുന്ന തൊഴിലാളി പാര്‍ട്ടി… എന്നാല്‍ ലാളിത്യത്തിന്റെ നിറകുടമായിരുന്ന ഇ.കെ.നായനാരുടെ മരുമകള്‍ ധന്യ ഇതിനൊരപവാദം… എല്ലാവരും അറിയണം ഇക്കാര്യം

നിയമം അസാധുവാക്കിയ സാഹചര്യത്തില്‍ ഇതിന് കീഴില്‍ നല്‍കിയ ഉടമസ്ഥാവകാശം റദ്ദാക്കി ഭൂമി തിരിച്ചു പിടിക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. ഇക്കാര്യം വ്യക്തമാക്കി
ജമ്മു കശ്മീര്‍ ലഫ്, മനോജ് സിന്‍ഹ ഉത്തരവ് പുറപ്പെടുവിച്ചു. നിയമത്തെ മറയാക്കി ഏക്കര്‍ കണക്കിന് ഭൂമി കയ്യേറുകയും, തരംമാറ്റുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം മുഴുവനായി തിരിച്ചു പിടിക്കണമെന്നാണ് മനോജ് സിന്‍ഹയുടെ കര്‍ശന നിര്‍ദ്ദേശം.

ആറ് മാസത്തിനുള്ളില്‍ ഭൂമി തിരിച്ചു പിടിക്കണമെന്നാണ് ലഫ്റ്റനന്റ് ഗവര്‍ണറുടെ ഉത്തരവില്‍ പറയുന്നത്. ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടികള്‍ നിരീക്ഷിക്കാന്‍ റെവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് മനോജ് സിന്‍ഹ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഫറൂഖ് അബ്ദുള്ള മുഖ്യമന്ത്രിയായിരിക്കേ 2001 ലാണ് കൈവശക്കാരന് ഭൂമിയുടെ ഉടമസ്ഥാവകാശം നല്‍കുന്ന റോഷ്നി നിയമം കൊണ്ടുവന്നത്. നിയമം കൊണ്ടുവന്നത് അന്ന് തന്നെ വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button