കാണ്‍പൂര്‍: സംസ്ഥാനത്തെ ലൗ ജിഹാദ് അവസാനിപ്പിച്ച് വഴി മാറി നടന്നില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജൗന്‍പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു യോഗിയുടെ മുന്നറിയിപ്പ്. ഒന്നുകില്‍ വഴി മാറി നടക്കുക, അല്ലെങ്കില്‍ അവസാന യാത്രയ്ക്ക് തയ്യാറെടുക്കുക എന്നാണ് യോഗിയുടെ ഭീഷണി. വിവാഹത്തിനുവേണ്ടി മതപരിവര്‍ത്തനം സ്വീകാര്യമല്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ സമീപകാല വിധി ഉദ്ധരിച്ചാണ് ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്.
ലൗ ജിഹാദ് അവസാനിപ്പിക്കാന്‍ കടുത്ത നടപടികള്‍ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരും,” ആദിത്യനാഥ് പറഞ്ഞു. “അത് ചെയ്യാന്‍ പാടില്ല, അംഗീകരിക്കരുത്. “സ്വന്തം വ്യക്തിത്വം മറച്ചുവച്ച് സഹോദരിമാരെ അപമാനിക്കുന്നവര്‍ക്കുള്ള എന്റെ അവസാന മുന്നറിയിപ്പാണ് ഇത്. ഒന്നുകില്‍ നിങ്ങള്‍ വഴി മാറി നടക്കുക. അല്ലെങ്കില്‍ ഒടുവിലത്തെ യാത്രയ്ക്ക് തയ്യാറാകുക.” ഞങ്ങള്‍ മിഷന് ശക്തി പരിപാടി ആരംഭിച്ചെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
Read Also: കേരളത്തിലെ ജനങ്ങള്‍ക്ക് കേരളപ്പിറവി ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
ഓരോ വ്യക്തിക്കും, ഓരോ സഹോദരിക്കും സുരക്ഷ ഉറപ്പാക്കാനാണ് ഇത് ഉദ്ദേശിക്കുന്നത്. ആരെങ്കിലും തെറ്റായ പ്രവൃത്തി ചെയ്താല്‍, ഓപ്പറേഷന് ശക്തി തയ്യാറാണെന്ന മുന്നറിയിപ്പും അദ്ദേഹം ജനങ്ങൾക്ക് നൽകി. സഹോദരിമാരുടെയും പെണ്മക്കളുടെയും സുരക്ഷയും അന്തസും ഉറപ്പാക്കുകയാണ് ഓപ്പറേഷന് ശക്തിയുടെ ലക്ഷ്യം, ” അദ്ദേഹം പറഞ്ഞു. അതേസമയം നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി വിവാഹം കഴിക്കുന്നത് തടയാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ യുപി സര്‍ക്കാര്‍ നേരത്തെ നീക്കം നടത്തിയിരുന്നു.
Post Your Comments