കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ ഉത്തര്‍പ്രദേശില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നതിന് കനത്ത പിഴ ശിക്ഷ ഈടാക്കുമെന്ന് സര്‍ക്കാര്‍. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ വൻ തുക പിഴ ഈടാക്കാനാണ് യോഗി സർക്കാരിന്റെ തീരുമാനം. മാസ്ക് ധരിച്ചില്ലെങ്കില്‍ 1000 രൂപ പിഴ ഈടാക്കണം. കുറ്റം ആവര്‍ത്തിച്ചാല്‍ 10,000 രൂപ പിഴയൊടുക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്.
ദിനംപ്രതി കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്‌ചാത്തലത്തില്‍ മെയ് 15 വരെ സ്കൂളുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഞായറാഴ്ചകളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ ദിനത്തില്‍ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ അനുവാദമുള്ളൂ.
Post Your Comments