ജിദ്ദ:ചൈനയിലെ സിനോവാക് ബയോടെക്കുമായി സൗദി അറേബ്യ കരാറൊപ്പിട്ടു. സൗദി കിംഗ് അബ്ദുല്ല ഇന്റര്‍നാഷണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ (കഐഐഎംആര്സി) ആണ് കോവിഡ് വാക്സിന് കരാറില്‍ ഒപ്പ് വെച്ചത്.
Read Also : കോവിഡ് വ്യാപനം രൂക്ഷം ; വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ച് രാജ്യം
സിനോവാക് കന്പനിയുടെ മൂന്നാം ഘട്ട വാക്സിന് പരീക്ഷണം വിജയിച്ചതോടെയാണിത്. സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ അംഗീകാരം ലഭിച്ച ശേഷമായിരിക്കും വാക്സിന് രാജ്യത്ത് ലഭ്യമാക്കുക.നേരത്തേ ലോകാരോഗ്യ സംഘടന, എന്ഐബിഎസ്സി എന്നിവയുടെ വാക്സിനുകള്‍ പരിശോധിക്കുന്നതിനും പ്രവര്‍ത്തങ്ങള്‍ വിലയിരുത്തുന്നതിനുമായി തിരഞ്ഞെടുത്ത 10 അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ കഐഐഎംആര്സിയുമുണ്ടായിരുന്നു. 7000ലേറെ വോളണ്ടിയര്‍മാരിലാണ് വാക്സിന് പരീക്ഷിച്ചത്. വാക്സിന് പരീക്ഷണം നടത്തിയവര്‍ക്കാര്‍ക്കും യാതൊരുവിധ ആരോഗ്യ. പ്രശ്നങ്ങളും അതിനു ശേഷം അനുഭവപ്പെട്ടിട്ടില്ലെന്ന് റിയാദിലെ റീജിയണല്‍ ലബോറട്ടറി മേധാവി അറഫ്-അല്‍ അംരി വ്യക്തമാക്കി.
Post Your Comments