KeralaLatest NewsNewsIndia

ബിനീഷ് കോടിയേരി ആശുപത്രി വിട്ടു; ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന ആരോപണവുമായി അഭിഭാഷകര്‍

ബെംഗളുരു: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയ ബിനീഷ് കോടിയേരി ആശുപത്രി വിട്ടു. ബെംഗളുരു മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷിനെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ഇ.ഡി ഉദ്യോഗസ്ഥർ തന്നെ ബിനീഷിനെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടര മണിക്കൂർ നിരീക്ഷണത്തിന് ശേഷമാണ് ബിനീഷിനെ വീണ്ടും ഇ.ഡി ഓഫീസിലേക്ക് കൊണ്ടുപോയത്.

Read Also : കുറഞ്ഞവിലയിൽ മൈക്രോമാക്സ് ഇന്‍ 1 സീരീസ് ; ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു 

ചോദ്യം ചെയ്യലിന്റെ ഭാഗമായി ദീര്‍ഘനേരം ഇരുന്നതാകാം നടുവേദനയ്ക്ക് കാരണമെന്നാണ് റിപ്പോർട്ട്. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ബിനീഷില്ലെന്നും വിവരമുണ്ട്. ബിനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് അറിഞ്ഞ് സഹോദരൻ ബിനോയ് കോടിയേരിയും അഭിഭാഷകരും സ്ഥലത്തെത്തിയിരുന്നു. ഇവർ ബിനീഷിനെ കാണാൻ ശ്രമിച്ചെങ്കിലും ഇ.ഡി അതിന് അനുമതി നൽകിയില്ല.ഇതിനിടെ ബിനീഷിനെ ദേഹോപദ്രവം ഏൽപ്പിച്ചെന്ന ആരോപണവുമായി അഭിഭാഷകർ രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button