Latest NewsNewsIndia

‘അവര്‍ നിങ്ങളെക്കുറിച്ച് ആലോചിച്ചിരുന്നുവെങ്കില്‍ ബിഹാര്‍ വികസനത്തില്‍ താഴേക്ക് പോവില്ലായിരുന്നു’; രാഹുലിനും തേജസ്വിക്കുമെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി

പട്‌ന : മഹാസഖ്യത്തിനെതിരെ പരോക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എന്‍ഡിഎ സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടിയാണ് പ്രയത്‌നിക്കുന്നത്, അതേസമയം രണ്ട് യുവരാജാക്കന്മാര്‍ അവരുടെ സിംഹാസനം സംരക്ഷിക്കാനാണ് പോരാടുന്നതെന്ന് മോദി പറഞ്ഞു. ബിഹാറിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു പേര് പരാമര്‍ശിക്കാതെ രാഹുല്‍ ഗാന്ധിക്കും തേജസ്വി യാദവിനുമെതിരായ മോദിയുടെ വിമര്‍ശനം.

ചില ആളുകൾ ബിഹാർ ജനങ്ങള്‍ക്ക് തെറ്റായ പ്രതീക്ഷകള്‍ നല്‍കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവര്‍ ബിഹാറിലെ ജനങ്ങളെക്കുറിച്ച് ഒരിക്കലും ചിന്തിക്കാറില്ല. അവര്‍ സ്വന്തം കുടുംബത്തെക്കുറിച്ചും അവരുടെ സ്വന്തം കാര്യത്തെക്കുറിച്ചും മാത്രമേ ആലോചിക്കാറുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സമ്പത്തിലാണ് അവരുടെ കണ്ണ്. അവര്‍ക്ക് ഒരിക്കലും ജനങ്ങളുടെ ദുരിതം മനസ്സിലാക്കാന്‍ സാധിക്കില്ല. ജനങ്ങള്‍ക്ക് വേണ്ടിയുള്ള പണം തട്ടിയെടുക്കുകയാണ് ആര്‍ജെഡി ചെയ്തത്. അവര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് വീണ്ടും ജംഗിള്‍ രാജ് തിരിച്ചുവരും മോദി പറഞ്ഞു.

അവര്‍ നിങ്ങളെക്കുറിച്ച് ആലോചിച്ചിട്ടില്ല, ആലോചിച്ചിരുന്നുവെങ്കില്‍ ബിഹാര്‍ വികസനത്തില്‍ താഴേക്ക് പോവില്ലായിരുന്നു. എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ സംസ്ഥാനത്തെ പാവപ്പെട്ടവരുടെ ദുരിതങ്ങള്‍ക്ക് അറുതി വരുത്താനാണ് ശ്രമിക്കുന്നത്.

ബിഹാറില്‍ ഇത്തവണയും എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആദ്യഘട്ട വോട്ടിങ് കഴിഞ്ഞയുടന്‍ ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിതീഷ് കുമാര്‍ ഒരുക്കങ്ങള്‍ തുടങ്ങി. ഇതിന് മുന്‍പ് നിരവധി റാലികള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ രാവിലെ 10 മണിക്ക് മുന്‍പ് തന്നെ ഇത്രയും വലിയ ജനക്കൂട്ടമുള്ള ഒറു റാലി മുന്‍പ് ഉണ്ടായിട്ടില്ല, മോദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button