KeralaLatest NewsNews

നെയ്യാര്‍ ഡാമിലെ പാര്‍ക്കില്‍ നിന്ന് കടുവ രക്ഷപ്പെട്ടത് കൂടിന്റെ കമ്പി വളച്ച്; ശക്തമായ കൂട് കടുവ എങ്ങനെ വളച്ചെടുത്തു എന്നതില്‍ അവ്യക്തത

തിരുവനന്തപുരം : നെയ്യാര്‍ ഡാമിലെ പാര്‍ക്കില്‍ നിന്ന് കടുവ രക്ഷപ്പെട്ടത് കൂടിന്റെ കമ്പി വളച്ച്; ശക്തമായ കൂട് കടുവ എങ്ങനെ വളച്ചെടുത്തു എന്നതില്‍ അവ്യക്തത തുടരുന്നു. അതേസമയം, നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്ന് രക്ഷപെട്ട കടുവയെ മയക്കുവെടിവച്ച് പിടികൂടി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ശേഷം പാര്‍ക്കില്‍ നിന്ന് തന്നെയാണ് കടുവയെ പിടികൂടിയത്. പിന്നീട് കൂട്ടിലേക്ക് മാറ്റി. പത്തുവയസുള്ള കടുവ ഇന്നലെ ഉച്ചയോടെയാണ് പ്രത്യേകം ക്രമീകരിച്ച കൂടിന്റെ കമ്പി വളച്ച് രക്ഷപ്പെട്ടത്.

Read Also : ഫറൂഖ് അബ്ദുള്ള സര്‍ക്കാരിന്റെ കാലത്തെ റോഷ്‌നി നിയമം അസാധുവാക്കി ജമ്മു കശ്മീര്‍ ഭരണകൂടം : ക്രയവിക്രയം ചെയ്ത ഭൂമി ആറ് മാസത്തിനുള്ളില്‍ പിടിച്ചെടുക്കാന്‍ ഉത്തരവ്.. റോഷ്‌നി നിയമം ഭരണഘടനാ വിരുദ്ധം, നിയമത്തിന്റെ മറവില്‍ അനധികൃത ഭൂമി കയ്യേറ്റം

പാര്‍ക്കില്‍ ഫോറസ്റ്റ് റാപ്പിഡ് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി മുഴുവന്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ശക്തമായ കൂട് കടുവ എങ്ങനെ വളച്ചെടുത്തു എന്നതില്‍ വ്യക്തത വന്നിട്ടില്ല. ഇത് വിശദമായി പരിശോധിക്കുമെന്നും വനം വകുപ്പ് അറിയിച്ചു. നിലവില്‍ കടുവയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button