ബെംഗളൂരു: ഒന്നിലധികം ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തിയ കര്‍ണാടകയിലെ ബെംഗളൂരുവില്‍ നിന്നുള്ള പച്ചക്കറി കച്ചവടക്കാരന് ലഭിച്ചത് തന്റെ വാഹനത്തിന്റെ വിലയേക്കാള്‍ വലിയ പിഴ. മാഡിവാല നിവാസിയായ അരുണ്‍ കുമാറിന് ആണ് ഭീമന്‍ പിഴ ചുമത്തിയിരിക്കുന്നത്. 42,500 രൂപയാണ് വിവിധ നിയമ ലംഘനങ്ങള്‍ക്കായി യുവാവിന്റെ പേരില്‍ ചുമത്തിയിരിക്കുന്നത്.
അരുണ്‍ കുമാറിന്റെ സെക്കന്‍ഡ് ഹാന്‍ഡ് സ്‌കൂട്ടറിന് ഇപ്പോളത്തെ കമ്പോള നിലവാരം അനുസരിച്ച് 38,000 രൂപയെ ഏറിപോയാല്‍ ലഭിക്കുകയൊള്ളൂ. എന്നാല്‍ വിവിധ നിയമ ലംഘനങ്ങള്‍ക്ക് പിഴയായി ചുമത്തിയ തുക കണ്ട് ഞെട്ടിയിരിക്കുകയാണ് യുവാവ്.
ഹെല്‍മെറ്റ് ധരിക്കാത്തതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച അരുണിനെ ട്രാഫിക് പോലീസ് പിടിച്ചത്. എന്നാല്‍ ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചപ്പോളാണ് ട്രാഫിക് പൊലീസുകാരനും ഞെട്ടിയത്. ഇയാളുടെ വാഹന നമ്പര്‍ പരിശോധിച്ചപ്പോള്‍ അതുവരെ ഉണ്ടായിരുന്ന എല്ലാ നിയമ ലംഘനത്തിന്റെയും വിവരങ്ങള്‍ ഉദ്യോഗസ്ഥന് ലഭിച്ചു. പിഴ ഈടാക്കാന്‍ ബില്‍ തയ്യാറാക്കിയപ്പോള്‍ വന്നത് രണ്ട് മീറ്റര്‍ നീളമുള്ള ബില്ലാണ്. ഇതാകട്ടെ 42,500 രൂപ പിഴയും.
മൊത്തം 42,500 രൂപയുടെ 77 തവണ ട്രാഫിക് നിയമങ്ങള്‍ അദ്ദേഹം ലംഘിച്ചുവെന്ന് മാഡിവാല പൊലീസ് പറഞ്ഞു. കുമാര്‍ പണം ക്രമീകരിക്കാനും തുക നല്‍കാനും സമയം തേടിയിരിക്കുകയാണ്. അതേസമയം, ഇയാളുടെ സ്‌കൂട്ടര്‍ പൊലീസ് പിടിച്ചെടുത്തു.
മറ്റൊരു സംഭവത്തില്‍ ബെംഗളൂരുവില്‍ നിന്ന് പച്ചക്കറി കച്ചവടക്കാരനായ മഞ്ജുനാഥ് ഹെല്‍മെറ്റ് ധരിക്കാതിനെ തുടര്‍ന്ന് 15,400 രൂപ പിഴയടച്ചു. പൊലീസ് ഇയാളെ കണ്ടെത്തി ട്രാഫിക് നിയമലംഘനത്തിന്റെ ഒരു നീണ്ട ചലാന്‍ കൈമാറി 15,400 രൂപ പിഴ ഈടാക്കി. രാജ്യത്തുടനീളം പുതിയ ട്രാഫിക് നിയമങ്ങള്‍ നടപ്പിലാക്കിയതുമുതല്‍, പൊലീസ് കനത്ത പിഴ ചുമത്തിയ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Post Your Comments