KeralaLatest NewsNews

എല്ലാ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കും പിന്തുണ നല്‍കുന്നതിലൂടെ ദേശീയ പാര്‍ട്ടിയായ സി.പി.എം സ്വയം കുഴി തോണ്ടുകയാണ് : വി മുരളീധരൻ

കേരളത്തിലെ ഭരണത്തിന്റെ തണലിലായതിനാല്‍ സംസ്ഥാന പാർട്ടിയുടെയും സർക്കാരിൻ്റെയും എല്ലാ കൊള്ളരുതായ്മകളേയും പിന്തുണക്കേണ്ട ഗതികേടാണ് സിപിഎം കേന്ദ്ര കമ്മറ്റിക്കെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.

Read Also : സംസ്ഥാനത്തെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും ; അഞ്ച് ജില്ലകളിൽ നവംബ‍ർ 15 വരെ 

രാജ്യത്ത് അധികാരമുള്ള ഏക സംസ്ഥാനമെന്ന നിലയില്‍ കേരള ഭരണത്തിന്റെ തണലില്‍ കിട്ടുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ കേന്ദ്രനേതൃത്വത്തിനാവില്ല. അതു കൊണ്ടു തന്നെ കേരളപാർട്ടിയുടെ നിലപാടുകളോട് ‘റാൻ മൂളാനേ’ യച്ചൂരിക്കും കൂട്ടർക്കും കഴിയൂ.
ആ ഗതികേടാണ് ഇപ്പോൾ കേന്ദ്രകമ്മിറ്റി തീരുമാനമായി പുറത്തുവന്നിട്ടുള്ളത്,മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു .

കേരളത്തിലെ സാധാരണ പ്രവര്‍ത്തകരുടെ പ്രതീക്ഷയും വിശ്വാസവും തകര്‍ക്കുകയാണ് സി.പി.എം. കേന്ദ്ര നേതൃത്വം. കമ്യൂണിസ്റ്റ് മൂല്യങ്ങളിൽ നിന്നുള്ള ഇത്തരം വ്യതിചലനങ്ങളെക്കുറിച്ചാണ് വി.എസ് അച്യുതാനന്ദൻ മുമ്പ് ആശങ്കപ്പെട്ടിരുന്നത്. ഇന്ന് അനാരോഗ്യം മൂലം തിരുത്തൽ ശബ്ദമാകാൻ അദ്ദേഹത്തിന് കഴിയാതായിരിക്കുന്നു. തിരുത്താൻ കരുത്തില്ലാത്ത കേന്ദ്ര നേതൃത്വം കൂടിയാകുമ്പോൾ കേരളത്തിലെ മാഫിയ സംഘം സിപിഎമ്മിനെ പൂർണമായി വിഴുങ്ങുകയാണ്. പാർട്ടി പ്ലീനങ്ങളിലൂടെ നൽകിയ വ്യക്തി ജീവിതത്തെയും സ്വത്തുസമ്പാദനത്തെയുമെല്ലാം കുറിച്ചുള്ള ഉപദേശങ്ങൾ ചെങ്കൊടിയേന്തുന്ന സാധാരണ പ്രവർത്തകനെ നോക്കി പല്ലിളിക്കുന്നു ! – മുരളീധരൻ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം :

കേരളത്തിലെ ഭരണത്തിന്റെ തണലിലായതിനാല്‍ സംസ്ഥാന പാർട്ടിയുടെയും സർക്കാരിൻ്റെയും എല്ലാ കൊള്ളരുതായ്മകളേയും പിന്തുണക്കേണ്ട ഗതികേടാണ് സിപിഎം കേന്ദ്ര കമ്മറ്റിക്ക്.

രാജ്യത്ത് അധികാരമുള്ള ഏക സംസ്ഥാനമെന്ന നിലയില്‍ കേരള ഭരണത്തിന്റെ തണലില്‍ കിട്ടുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ കേന്ദ്രനേതൃത്വത്തിനാവില്ല. അതു കൊണ്ടു തന്നെ കേരളപാർട്ടിയുടെ നിലപാടുകളോട് ‘റാൻ മൂളാനേ’ യച്ചൂരിക്കും കൂട്ടർക്കും കഴിയൂ.
ആ ഗതികേടാണ് ഇപ്പോൾ കേന്ദ്രകമ്മിറ്റി തീരുമാനമായി പുറത്തുവന്നിട്ടുള്ളത്.
പക്ഷേ പ്രത്യയശാസ്ത്രപരമായ വിഷയങ്ങളിലല്ല ഇപ്പോഴത്തെ പിന്തുണ. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്ന് കടത്തിലും കള്ളപ്പണക്കേസിലും ജയിലിലാകുമ്പോള്‍ പിന്തുണ നല്‍കുന്നത് വൈരുധ്യാത്മക ഭൗതികവാദത്തിൻ്റെ ഏത് രൂപമാണ് ? അച്ഛന്റെ സ്വാധീനത്തില്‍ മക്കള്‍ മയക്കുമരുന്ന് കച്ചവടത്തിനും കള്ളപ്പണ ഇടപാടിനും തുനിഞ്ഞിറങ്ങുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. അതും സാധാരണക്കാരന്റെയും അധ്വാനവർഗത്തിൻ്റെയും പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സി.പി.എമ്മില്‍. ഇങ്ങനെ ലഭിച്ച കൊള്ളമുതലിന്റെ പങ്ക് കേന്ദ്ര കമ്മിറ്റിക്കും കിട്ടിയതു കൊണ്ടാണോ രാജ്യദ്രോഹ പ്രവര്‍ത്തനത്തിനു പോലും സി.പി.എം. കേന്ദ്ര കമ്മറ്റി പിന്തുണ പ്രഖ്യാപിച്ചത്?

ശിവശങ്കറിന്റെ അറസ്റ്റിന് സര്‍ക്കാരുമായി ബന്ധമില്ലെന്നാണ് സി.പി.എമ്മും സി.പി.ഐയും പറയുന്നത്. ബിനീഷിന്റെ അറസ്റ്റിന് കോടിയേരി ബാലകൃഷ്ണനുമായി ബന്ധമില്ലെന്നും സി.പി.എം. പറഞ്ഞുകൊണ്ടിരിക്കുന്നു. പാര്‍ട്ടിക്കും സര്‍ക്കാരിനും ബന്ധമില്ലെങ്കില്‍ എങ്ങനെയാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന പിഴവില്ലാത്ത അന്വേഷണത്തെ രാഷ്ട്രീയ വേട്ടയാടല്‍ എന്നു പറയുന്നത്.?

എല്ലാ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കും പിന്തുണ നല്‍കുന്നതിലൂടെ ദേശീയ പാര്‍ട്ടിയായ സി.പി.എം സ്വയം കുഴി തോണ്ടുകയാണ്. പിണറായി- കോടിയേരി സംഘത്തിൻ്റെ ചെയ്തികളുടെ വിഴുപ്പ് ചുമക്കണോയെന്ന് സീതാറാം യച്ചൂരിയെപ്പോലൊരു നേതാവ് ചിന്തിക്കണം. ഭിന്നാഭിപ്രായം രേഖപ്പെടുത്താൻ പോലും കഴിയാത്ത വിധം ദുർബലനായോ ജനറൽ സെക്രട്ടറി ?

ഈ സമീപനത്തിലൂടെ കേരളത്തിലെ സാധാരണ പ്രവര്‍ത്തകരുടെ പ്രതീക്ഷയും വിശ്വാസവും തകര്‍ക്കുകയാണ് സി.പി.എം. കേന്ദ്ര നേതൃത്വം. കമ്യൂണിസ്റ്റ് മൂല്യങ്ങളിൽ നിന്നുള്ള ഇത്തരം വ്യതിചലനങ്ങളെക്കുറിച്ചാണ് വി.എസ് അച്യുതാനന്ദൻ മുമ്പ് ആശങ്കപ്പെട്ടിരുന്നത്. ഇന്ന് അനാരോഗ്യം മൂലം തിരുത്തൽ ശബ്ദമാകാൻ അദ്ദേഹത്തിന് കഴിയാതായിരിക്കുന്നു. തിരുത്താൻ കരുത്തില്ലാത്ത കേന്ദ്ര നേതൃത്വം കൂടിയാകുമ്പോൾ കേരളത്തിലെ മാഫിയ സംഘം സിപിഎമ്മിനെ പൂർണമായി വിഴുങ്ങുകയാണ്. പാർട്ടി പ്ലീനങ്ങളിലൂടെ നൽകിയ വ്യക്തി ജീവിതത്തെയും സ്വത്തുസമ്പാദനത്തെയുമെല്ലാം കുറിച്ചുള്ള ഉപദേശങ്ങൾ ചെങ്കൊടിയേന്തുന്ന സാധാരണ പ്രവർത്തകനെ നോക്കി പല്ലിളിക്കുന്നു !

shortlink

Related Articles

Post Your Comments

Related Articles


Back to top button